ആനയുടെ അക്രമത്തിൽ മാവോയിസ്റ്റിന് പരിക്ക്; സംഘാംഗങ്ങൾ ഉപേക്ഷിച്ചു.
കണ്ണൂർ : മാവോയിസ്റ്റ് പ്രവർത്തകനെ കാട്ടാന ആക്രമിച്ചു.ഗുരുതരമായി പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ കടന്നു കളഞ്ഞു. കര്‍ണാടക ചിക്കമംഗലൂര്‍ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഇയാളെയും കൊണ്ടു ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയത്. ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. പരുക്കേറ്റയാളെ ചപ്പിലി കൃഷ്ണന്റെ വീട്ടില്‍ ഉപേക്ഷിച്ചതിനു ശേഷം അരിയും സാധങ്ങളും വാങ്ങി സംഘം പിന്നീട് മടങ്ങുകയായിരുന്നു. ആറംഗ സംഘമാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. സുരേഷിനെ പൊലിസും…

