പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പിരിയോഡിക്കല്‍സ് ബില്‍ പാസായി ;പത്ര സ്ഥാപനങ്ങളിലും സർക്കാറിന് നിയന്ത്രണം.
ന്യൂഡല്‍ഹി: പ്രസ് രജിസ്ട്രാര്‍ ജനറല്‍ അയയ‌്‌ക്കുന്ന ഉദ്യോഗസ്ഥന് പത്രസ്ഥാപനത്തില്‍ കയറി രേഖകള്‍ പരിശോധിക്കാൻ അധികാരം. പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പിരിയോഡിക്കല്‍സ് ബില്‍ ലോക്‌സഭ ഇന്നലെ പാസാക്കിയതോടെയാണിത്. രാജ്യസഭ നേരത്തെ പാസാക്കിയിരുന്നു. കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കും ഇതോടെ വഴിതുറക്കുകയാണ്. ഇതിനൊപ്പം മൂന്ന് ക്രിമിനല്‍ നിയമ ബില്ലുകള്‍ രാജ്യസഭയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തിന് മൂന്നംഗസമിതിയുടെ ഘടന വ്യക്തമാക്കുന്ന ബില്‍ ലോക്‌സഭയും പാസാക്കി. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ശബ‌്‌ദവോട്ടോടെയാണ് പാസാക്കിയത്.ഇതിനു പിന്നാലെ ശൈത്യകാല സമ്മേളനം നിശ്ചയിച്ചതിന് ഒരു ദിവസം മുമ്ബേ പിരിഞ്ഞു….

