ഖലിസ്ഥാൻ തീവ്രവാദി നിജ്ജറിന്റെ കൊലപാതകം; ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി.
ടൊറണ്ടോ :ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു. കാനേഡിയന്‍ പൗരനായ സിഖ് നേതാവ് ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ.സിഖ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നായിരുന്നു ജസ്റ്റിന് ട്രൂഡോയയുടെ ആരോപണം.കനേഡിയൻ പൗരനായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വസനീയമായ ആരോപണങ്ങൾ കഴിഞ്ഞ ആഴ്ചകളായി കനേഡിയൻ സുരക്ഷാ ഏജൻസികൾ സജീവമായി പിന്തുടരുകയാണ്,” ട്രൂഡോ പറഞ്ഞു. “അങ്ങേയറ്റം ഗൗരവമുള്ള കാര്യം” നടപടി പ്രതിപക്ഷ പാർട്ടി നേതാക്കളെ…

