കേരളത്തിൽബോംബ് സ്ഫോടനം;തീവ്രവാദി അക്രമമെന്ന് സൂചന.

കേരളത്തിൽ ബോംബ് സ്ഫോടനം.സ്ഫോടനം നടന്നത് കളമശ്ശേരി കൺവെൻഷൻ സെൻററിൽ

കളമശ്ശേരിയിൽ യഹോവസാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ സ്ഫോടനത്തിന്റെ അന്വേഷണ കേന്ദ്ര ഏജൻസിക്ക് . എൻ ഐ എ ആണ് കേസ് അന്വേഷിക്കുന്നത്. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രാഥമിക നിഗമനം. ഐഐഡിയുടെ അവശിഷ്ടങ്ങളും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷണൽ കോൺവൻഷൻ സെൻററിൽ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫയർഫോഴ്‌സ് അടക്കമുള്ള റെസ്‌ക്യൂ സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്. ഏതു തരത്തിലുള്ള സ്ഫോടനമാണു നടന്നതെന്നു വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാനാകൂ. സ്ഫോടനത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താനാണ് നിർദ്ദേശം. പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം കളമശ്ശേരിലുണ്ടായ സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചത് സ്ത്രീയാണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. സ്ഫോടനമുണ്ടാകുമ്പോൾ 2400 ഓളം പേർ കൺവെൻഷൻ സെന്റർ ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊട്ടിത്തെറിയിൽ മരിച്ച സ്ത്രീയാണ് മരിച്ചത്. സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും കളമശ്ശേരിലെത്തിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനും നിർദ്ദേശമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം കളമശ്ശേരിയിലേക്കെത്തും. ബേൺസ് ചികിത്സാ വിദഗ്ധ സംഘത്തോട് ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കെത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലൻസുകൾ ലഭ്യമാക്കാനും മന്ത്രി നിർദ്ദേശം നൽകി.പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതാണ് റിപ്പോർട്ടുകൾ. ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. ഞായറാഴ്ചയായതിനാൽ നിരവധി വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവിടെ യഹോവസാക്ഷികളുടെ സമ്മേളനം നടക്കുകയാണ്. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറിയിട്ടുണ്ട്. സ്ഥലത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്. 2400 ഓളം ആളുകൾ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങി നിരവധി ഇടവകകളിൽ നിന്നുള്ളവരാണ് കോൺവെൻഷൻ സെൻററിലുണ്ടായിരുന്നത്.