സിദ്ധു മൂസേവാല കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു.
കാലിഫോർണിയ:പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ മുഖ്യപ്രതിയും ഗുണ്ടാസംഘാംഗവുമായ ഗോള്‍ഡി ബ്രാർ എന്ന സതീന്ദർജീത് സിംഗ് കൊല്ലപ്പെട്ടു.ബ്രാറിനും കൂട്ടാളികൾക്കും നേരെ വീടിന് പുറത്ത് നിൽക്കുമ്പോൾ അജ്ഞാതരായ അക്രമികൾ വെടിയുതിർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.യുവ അകാലിദൾ നേതാവ് വിക്കി മിദ്ദുഖേരയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് താൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയതെന്ന് ഗോൾഡി ബ്രാർ അവകാശപ്പെട്ടിരുന്നു. അമേരിക്കയിലെ കാലിഫോർണിയയില്‍ വെച്ച് വെടിയേറ്റ് മരിച്ചുവെന്നാണ് വിവരം. എന്നിരുന്നാലും, ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഗോള്‍ഡിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ദല്ല-ലഖ്ബീർ സംഘം ഏറ്റെടുത്തിട്ടുണ്ട്. ഗോള്‍ഡി ബ്രാർ…

