ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ പരിഹാസപാത്രമായി മാറി;കനേഡിയൻ പ്രതിപക്ഷ നേതാവ്.
ട്രൂഡോ ഇന്ത്യയിൽ ‘പരിഹാസ കഥാപാത്ര’മാണെന്ന് കനേഡിയൻ പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതാവുമായ പിയറി പൊയിലീവ്രെ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയിൽ ട്രൂഡോക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് പിയറിയുടെ പരാമർശം. നേപ്പാൾ മാധ്യമമായ നമസ്തേ റേഡിയോ ടൊറന്റോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൊയ്ലിവർ ഇക്കാര്യം പറഞ്ഞത്. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജസ്റ്റിൻ ട്രൂഡോയെ പരിഹാസ കഥാപാത്രമായാണ് കണക്കാക്കുന്നത്….

