വാഗനർഗ്രൂപ്പ് വീണ്ടും സജീവമാകുന്നു.

മോസ്കോ:റഷ്യൻ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ് വീണ്ടും അംഗങ്ങളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചു. തലവൻ യെവ്ജെ‌നി പ്രിഗോഷിന്റെ മരണത്തിന് പിന്നാലെ റിക്രൂട്ടിംഗ് അടക്കമുള്ള പ്രവര്‍ത്തികള്‍ വാഗ്നര്‍ നിറുത്തിവച്ചിരിക്കുകയായിരുന്നു.പ്രിഗോഷിന്റെ 25കാരനായ മകൻ പവല്‍ പ്രിഗോഷിൻ വാഗ്നര്‍ ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നാണ് ചില റഷ്യൻ മാദ്ധ്യമങ്ങള്‍ നല്‍കുന്ന വിവരം. വാഗ്നറിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന വിവരം ഒരു റഷ്യൻ മാദ്ധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. പേം, നോവോസിബിര്‍സ്ക് മേഖലകളിലാണ് നിലവില്‍ വാഗ്നറിന്റെ റിക്രൂട്ട്മെന്റ് പ്രക്രിയ നടക്കുന്നത്. വാഗ്നറിന്റെ മേല്‍നോട്ടം റഷ്യൻ പ്രതിരോധ മന്ത്രാലയം ഏറ്റെടുത്തേക്കുമെന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍…

Read Full News

ഇസ്രായേലുമായിട്ടുള്ള എല്ലാ ബന്ധവും മുസ്ലിം രാജ്യങ്ങൾ ഉപേക്ഷിക്കണം;ആയത്തുള്ള അലി ഖമീനി.

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള എല്ലാം വ്യാപാരവും മുസ്ലീം രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി.എണ്ണയുള്‍പ്പെടയുള്ള വ്യാപാരങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന പാശ്ചാത്യ സര്‍ക്കാരുകളെയും ഖമീനി വിമര്‍ശിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എസ് എന്നീ രാജ്യങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം.”ഗാസയിലെ ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നവര്‍ ആരെന്നത് മുസ്ലിം ലോകം മറക്കരുത്. അത് സയണിസ്റ്റ് ഭരണകൂടം മാത്രമല്ല”ഖമീനി പറഞ്ഞു.

Read Full News

ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന് ചുക്കാൻ വഹിച്ച ഭീകരനെ വധിച്ചെന്ന് ഇസ്രയേൽ .

ഗാസയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി.അക്രമത്തിൽ കമാൻഡർ കൊല്ലപ്പെട്ടു . ഗാസ: ഇസ്രായേൽ ഭീകരാക്രമണം നടത്തിയ  ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്.പ്രദേശത്തെ ഹമാസിന്റെ കേന്ദ്രം തകര്‍ത്തെന്നും ബിയാരിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ ഭീകരരെ വധിച്ചെന്നും ഐഡിഎഫ് എക്‌സിലൂടെ അറിയിച്ചു. സാധാരണക്കാര്‍ അവരുടെ സുരക്ഷയ്ക്കായി തെക്കൻ…

Read Full News

ഇസ്രായേൽ സൈന്യത്തിന്റെഓപ്പറേഷൻവിജയം ;ഒരു സൈനികയെ രക്ഷപ്പെടുത്തി.

ഗാസ:ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലൂടെ ഒരു വനിതാ സൈനികയെ മോചിപ്പിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. “ഒക്‌ടോബർ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയതിന് ശേഷം ഇന്നലെ രാത്രി സൈനികൻ ഒറി മെഗിദിഷിനെ കര ഓപ്പറേഷനിൽ വിട്ടയച്ചു,” സൈന്യം പ്രസ്താവനയിൽ പറഞ്ഞു.പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് മെഗിദിഷിന്റെ ഒരു ഫോട്ടോ പുറത്തുവിട്ടു ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉടനുണ്ടാകില്ലെന്നും, അത് അത് ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിനാണ്  ഇസ്രായേൽ…

Read Full News

ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ജര്‍മൻ യുവതി ഷാനി ലൂക്കിനെ കൊന്നു.

ജറൂസലേം: ഗാസയിലേക്കു കൂടുതല്‍ കടന്ന് ഇസ്രേലി കരസേനയും ടാങ്കുകളും. ഗാസാ സിറ്റിയെ രണ്ടു ഭാഗത്തുനിന്നും ഇസ്രേലി സേന വളഞ്ഞിരിക്കുകയാണ്.തുരങ്കങ്ങളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ആക്രമണം നടത്തിയ നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്ന് ഇസ്രേലി സേന അറിയിച്ചു. ആയുധ ഡിപ്പോകളും ആന്‍റി ടാങ്ക് മിസൈല്‍ ലോഞ്ചിംഗ് കേന്ദ്രങ്ങളും അടക്കം 600 ലക്ഷ്യങ്ങളിലാണ് ഇസ്രേലി സേന വ്യോമാക്രമണം നടത്തിയത്. പരിക്കേറ്റവര്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അഭയം തേടിയിരിക്കുന്ന ആശുപത്രികള്‍ക്കു സമീപം ആക്രമണം നടത്തുന്നതിനെതിരേ യുഎൻ ഇസ്രയേലിനു മുന്നറിയിപ്പു നല്കി. വടക്കൻ ഗാസയിലെ ആശുപത്രികളില്‍ 1,17,000…

Read Full News

ആകാശത്തും കരയിലും തീ മഴയുമായി ഇസ്രായേൽ .

ഗാസയിൽ കര വഴിയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രായേൽ . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തവും പ്രധാനവുമായ കടന്നുകയറ്റമാണ് ഗാസയിലേക്ക് നടക്കുന്നതെന്ന് ഇസ്രയേൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മറുവശത്ത് ഇസ്രയേൽ ആക്രമണങ്ങളോട് പൂർണ ശക്തിയോടെ പ്രതികരിക്കുമെന്ന് ഹമാസും പറഞ്ഞു.വെള്ളിയാഴ്ച വൈകുന്നേരം ഗാസയിൽ കരസേന “അവരുടെ പ്രവർത്തനം വിപുലീകരിക്കുന്നു” എന്നും “യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വലിയ ശക്തിയോടെ പ്രവർത്തിക്കുന്നു” എന്നും ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്‌എം ഡാനിയൽ ഹഗാരി പറഞ്ഞു. ഹമാസ് പോരാളികളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം…

Read Full News

ഹമാസിന്റെ ദരജ് തുഫ ബറ്റാലിയനിലെ മുതിർന്ന നേതാക്കളെ ഇസ്രായേൽ വധിച്ചു.

ഹമാസിന്റെ ദരജ് തുഫ ബറ്റാലിയനിലെ മുതിർന്ന നേതാക്കളെ ഇസ്രായേൽ വധിച്ചു.ടെൽ അവീവ്:ദരജ് തുഫ ബറ്റാലിയനിലെ മൂന്ന് മുതിർന്ന ഹമാസ് പ്രവർത്തകരെ തങ്ങൾ വധിച്ചതായി ഇസ്രായേൽ അറിയിച്ചു.ഇസ്രായേലി യുദ്ധവിമാനങ്ങൾഇവരുടെ താവളങ്ങളിൽ ആക്രമിക്കുകയായിരുന്നെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ ബറ്റാലിയനിലെ പ്രവർത്തകർക്ക് കാര്യമായ പങ്കുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു.ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്റെ ഔദ്യോഗിക ഹാൻഡിൽ എക്‌സിലെ ഒരു പോസ്റ്റിൽ ഇങ്ങനെ പറയുന്നു, “ദരജ് തുഫ ബറ്റാലിയനിലെ 3 മുതിർന്ന ഹമാസ് പ്രവർത്തകരെ ഐ ഡി എഫ് യുദ്ധവിമാനങ്ങൾ…

Read Full News

ഇസ്രായേൽ അക്രമത്തിൽ ഹമാസിന്റെ ഇൻറലിജൻസ് ഡെപ്യൂട്ടി കമാൻഡർ കൊല്ലപ്പെട്ടു.

ടെല്‍ അവീവ് : ഗാസ മുനമ്ബില്‍ നടന്ന ആക്രമണത്തില്‍ ഹമാസിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഷാദി ബറൂദ് കൊല്ലപ്പെട്ടു .ഒക്‌ടോബര്‍ ഏഴിന് തെക്കൻ ഇസ്രായേലില്‍ ഹമാസ് നേതാവ് യഹ്‌യ സിൻവാറുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്തത് ബറൂദ് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ബറൂദ് മുമ്ബ് ഖാൻ യൂനിസ് പ്രദേശത്ത് ബറ്റാലിയൻ കമാൻഡറായി സേവനമനുഷ്ഠിക്കുകയും ഹമാസ് ഗ്രൂപ്പിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റില്‍ മറ്റ് റോളുകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൂടാതെ “ഇസ്രായേല്‍ പൗരന്മാര്‍ക്കെതിരെ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും…

Read Full News

അമേരിക്കയിൽ വെടിവെപ്പ്;നിരവധി മരണം.

ലൂയിസ്‌റ്റണിൽ അക്രമി നടത്തിയ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെടുകയും 60ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബുധനാഴ്‌ച വൈകിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.സംശയാസ്‌പദമായ നിലയിൽ റൈഫിൾ കൈവശം വച്ചിരിക്കുന്ന പ്രതിയുടെ രണ്ട് ഫോട്ടോകൾ ആൻഡ്രോസ്‌കോഗിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തു. ഇയാൾ ഒളിവിലാണെന്ന് വാർത്താ ഏജൻസി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. പ്രതിയെന്ന് സംശയിക്കുന്ന റോബർട്ട് കാർഡ്, യുഎസ് ആർമി റിസർവിലെ തോക്കുകളുടെ പരിശീലകനാണ്.മാനസിക ബുദ്ധിമുട്ടുള്ള ഇയാൾ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. രണ്ടുതവണ വിവാഹമോചിതനും മൂന്ന് കുട്ടികളുടെ…

Read Full News

സിറിയൻ സൈനികത്താവളത്തിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.

ടെൽഅവീവ് :സിറിയന്‍ സൈനികത്താവളത്തില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം. എട്ട് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് സിറിയന്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.45 ന് ആണ് സംഭവം. സിറിയയിലെ എഫ്എം ചാനലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.  പുലര്‍ച്ചെ ഗോലാന്‍ കുന്നുകളില്‍ നിന്ന് സിറിയയിലെ ദരാ ദേഹത്തിലെ സൈനിക താവളത്തിലേക്ക് മിസൈലുകള്‍ പതിക്കുകയായിരുന്നു. സമീപത്തെ നിരവധി സൈനിക താവളങ്ങളും തകര്‍ത്തു.  സിറിയന്‍ ഭാഗത്തെ ഗോലാന്‍ കുന്നുകളില്‍ നിന്ന് പെട്ടെന്ന് റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഐഡിഎഫ് പറഞ്ഞു. എന്നാല്‍ ഈ റോക്കറ്റുകള്‍ ഇസ്രായേലിന് കാര്യമായ…

Read Full News