ഫ്രാൻസിൽ തൂക്ക്;തീവ്ര വലതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് .

പാരീസ്: ഫ്രഞ്ച് പാർലമെന്റായ നാഷണൽ അസംബ്ലിയിലേക്ക് ഞായറാഴ്ച നടന്ന രണ്ടാംവട്ട വോട്ടെടുപ്പിൽ തീവ്രവലതുകളെ പിറകിലാക്കി ഇടതുസഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. എക്സിറ്റ് പോളുകൾ പ്രകാരം കൂടുതൽ സീറ്റുകളിൽ ഇടതുസഖ്യമായ ന്യൂപോപ്പുലർ ഫ്രണ്ട്(എൻ.പി.എഫ്.)മുന്നേറി. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ റിനെയ്സെൻസ് പാർട്ടി രണ്ടാമതും മാരിൻ ലെ പെന്നിന്റെ തീവ്രവലതുപാർട്ടിയായ നാഷണൽ റാലി(ആർ.എൻ.) മൂന്നാമതുമായി. എന്നാൽ, 577 അംഗ നാഷണൽ അസംബ്ലിയിലെ കേവലഭൂരിപക്ഷമായ 289 സീറ്റ് ആർക്കുമില്ല.  ഇടതുസഖ്യത്തിന് 182 സീറ്റുകളാണ് കിട്ടിയത്. പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ സെൻട്രിസ്റ്റ് എൻസെംബിൾ സഖ്യം 163…

Read Full News

മുസ്ലിം വിരുദ്ധ നയവുമായി ചൈന. ഉയ്ഗൂർ വിഭാഗത്തിന് ഹജ്ജ് വിലക്ക്.

ഹജ്ജ് തീർത്ഥാടനത്തില്‍ പങ്കെടുക്കുന്നതിന് ഉയ്ഗൂർ മുസ്ലീങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ചൈന. ഇസ്ലാമിക് അസോസിയേഷൻ ഓഫ് ചൈന പുറത്തിറക്കിയ റിപ്പോർട്ടില്‍ ആണ് ഇക്കാര്യം അറിയിച്ചത്.ഇസ്ലാമിക് അസോസിയേഷൻ ഓഫ് ചൈനയുടെ കണക്കനുസരിച്ച്‌ ആകെ 1,053 മുസ്ലീം തീർത്ഥാടകർ ഔദ്യോഗികമായി ഹജ്ജിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.ജൂൺ 14 മുതൽ 19 വരെ നടന്ന ഈ വർഷത്തെ ഹജ്ജിൽ 1.8 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി സൗദി അറേബ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു, ഇതിൽ 1.6 ദശലക്ഷം വിദേശ തീർത്ഥാടകരും ഉൾപ്പെടുന്നു. ജൂണ്‍ ആദ്യം വരെ ഗൻസു പ്രവിശ്യയില്‍…

Read Full News

ഋഷി സുനഗിന് പടിയിറക്കം;വൻ മുന്നേറ്റവുമായി ലേബർ പാർട്ടി.

ലണ്ടൻ. പൊതുതിരഞ്ഞെടുപ്പില്‍ ലേബർ പാർട്ടിയുടെ വൻ കുതിപ്പ് . തോല്‍വി സമ്മതിച്ച്‌ കണ്‍സർവേറ്റീവ് പാർട്ടി.  നിലവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ  ഋഷി സുനക്.പരാജയത്തിന്റെ ഉത്തരവാദിത്തംഏറ്റെടുത്തു.പരാജയത്തിന് ഉത്തരവാദിത്വം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ 330-ലേറെ സീറ്റുകളില്‍ വിജയിച്ച്‌ ലേബർ പാർട്ടി കേവലഭൂരിപക്ഷം കടന്നു. കണ്‍സർവേറ്റീവ് പാർട്ടി 61 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. ജനങ്ങള്‍ മാറ്റത്തിനായി വോട്ടുചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. ലേബർ പാർട്ടി അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് കെയ്മർ.‘ഇന്നത്തെ രാത്രി…

Read Full News

കെനിയയിൽ കലാപം: ഇന്ത്യൻ പൗരന്മാർക്ക്  ജാഗ്രത  നിർദ്ദേശം.

 ആഫ്രിക്കൻ രാജ്യമായ കെനിയയിലെ അക്രമാസക്തമായ ജനകീയ പ്രതിഷേധങ്ങളിൽ നിന്നും ഉയർന്നുവരുന്ന “പ്രക്ഷുബ്ധ” സാഹചര്യം കണക്കിലെടുത്ത് “വളരെ ജാഗ്രത” പാലിക്കാൻ  കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി.കെനിയൻ പാർലമെൻ്റ് രാജ്യത്തിലെ നികുതി വർധിപ്പിക്കാൻ നിർദ്ദേശിച്ചതോയാണ് ജനങ്ങൾ തെരുവിലിറങ്ങിയത് വിവാദമായ ബിൽ പാസാക്കിയതിന് പിന്നാലെ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളും അക്രമാസക്തമായ സംഘർഷങ്ങൾക്കും പ്രകടനങ്ങൾക്കും സാക്ഷ്യം വഹിച്ചു.നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും അനിവാര്യമല്ലാത്ത സഞ്ചാരം നിയന്ത്രിക്കാനും സാഹചര്യം മാറുന്നതുവരെ…

Read Full News

റഷ്യയിൽ ഭീകരാക്രമണം; നിരവധി ജൂതരും ക്രിസ്ത്യാനികളും കൊല്ലപ്പെട്ടു.

മോസ്‌കോ: റഷ്യയുടെ തെക്കൻ റിപ്പബ്ലിക്കായ ഡാഗെസ്താനിൽ ഞായറാഴ്ച 15-ലധികം പോലീസുകാരും ഒരു ഓർത്തഡോക്‌സ് പുരോഹിതൻ ഉൾപ്പെടെ നിരവധി സാധാരണക്കാരും സായുധ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അതിൻ്റെ ഗവർണർ സെർജി മെലിക്കോവ് തിങ്കളാഴ്ച രാവിലെ ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.രണ്ട് നഗരങ്ങളിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലീസ് പോസ്റ്റിനും നേരെ തോക്കുധാരികൾ വെടിയുതിർത്തതായി അധികൃതർ അറിയിച്ചു. സായുധ കലാപത്തിൻ്റെ ചരിത്രമുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയിൽ നടന്ന ആക്രമണങ്ങളെ ഭീകര പ്രവർത്തനങ്ങളെന്നാണ് റഷ്യയുടെ ദേശീയ തീവ്രവാദ വിരുദ്ധ സമിതി…

Read Full News

നൂറ്റാണ്ടുകൾക്ക് ശേഷം നളന്ദയ്ക്ക് പുനർജന്മം.

പട്‌ന:പൗരാണിക ഭാരതത്തിലെ ലോക പ്രസിദ്ധി യാർജിച്ച നളന്ദ സർവ്വ കലാശാലയ്ക്ക് പുതിയ മുഖം. വൈദേശികഅക്രമത്തിൽ തകർന്നടിഞ്ഞ നളന്ദയ്ക്ക് നൂറ്റാണ്ടുകൾക്ക് ശേഷം പുനർജന്മമായി.ഭാരതഭൂമിയിൽ അധിനിവേശം നടത്തിയ ടർക്കിഷ്-അഫ്ഗാൻ അക്രമണകാരി മുഹമ്മദ് ബക്തിയാർ ഖിൽജി മുച്ചൂടും നശിപ്പിച്ച നളന്ദ സർവകലാശാലയുടെ പുതിയ ക്യാമ്ബസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. 17 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. പുരാതന നളന്ദ സർവകലാശാലയുടെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പുതിയ ക്യാമ്ബസ്. 2007ൽ ഫിലിപ്പീൻസിൽ നടന്ന രണ്ടാം ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലാണ് യൂണിവേഴ്സിറ്റി…

Read Full News

ജി സെവൻ ഉച്ചകോടി; മോദി ഇറ്റലിയിൽ.

ജി 7 ഉച്ചകോടിയുടെ ഔട്ട്‌റീച്ച് സെഷനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഇറ്റലിയിലെ അപുലിയയിലെത്തി. വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹം നിരവധി നേതാക്കളെ കാണും. ഹാട്രിക് വിജയം നേടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. “ലോക നേതാക്കളുമായി ഉൽപ്പാദനപരമായ ചർച്ചകളിൽ ഏർപ്പെടാൻ കാത്തിരിക്കുകയാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ഒരുമിച്ച് ലക്ഷ്യമിടുന്നു.” അദ്ദേഹം ട്വീറ്റ് ചെയ്തു. ഇറ്റലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷം…

Read Full News

സ്ഥിതീകരിച്ചു;ഇറാൻ പ്രസിഡണ്ടും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടു.

ടെഹ്‌റാൻ :ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്‌സിയും അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ഡോൾഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് നിന്ന് “അതിജീവിച്ചവരെ ആരെയും” കണ്ടെത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. “ഹെലികോപ്റ്റർ കണ്ടെത്തുമ്പോൾ യാത്രക്കാർ ആരും ജീവിച്ചിരിക്കുന്നതിൻ്റെ ഒരു സൂചനയും ഇല്ല.” സ്റ്റേറ്റ് ടിവി പറഞ്ഞു. “പ്രതികൂല കാലാവസ്ഥയ്‌ക്കിടയിൽ മണിക്കൂറുകളോളം പർവതപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയ ശേഷമാണ് രക്ഷാസംഘങ്ങൾ തകർന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. അത് ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ച നിലയിൽ ആയിരുന്നു.” ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട്…

Read Full News

എട്ടു ലക്ഷം പേരുടെ റുവാണ്ടൻ കൂട്ടക്കൊല;ട്രിബ്യൂണൽദൗത്യം അവസാനിപ്പിച്ചു.

1994-ൽ 800,000-ത്തിലധികം പേരുടെ ജീവൻ പൊലിഞ്ഞ 1994-ലെ വംശഹത്യയ്‌ക്ക് പരിസമാപ്തി.ഇരകൾക്ക് നീതി നേടിക്കൊടുത്തുകൊണ്ട് റുവാണ്ടയ്‌ക്കായുള്ള യുദ്ധക്കുറ്റങ്ങളുടെ ട്രിബ്യൂണൽ അതിൻ്റെ 29 വർഷത്തെ ദൗത്യം അവസാനിപ്പിച്ചു. കഴിഞ്ഞമാസം 30 ന് നടന്ന ഒരു വീഡിയോ കോൺഫറൻസിൽ, ട്രൈബ്യൂണൽ പ്രോസിക്യൂട്ടർ സെർജ് ബ്രമ്മെർട്‌സും ഒളിച്ചോടിയവരെ ട്രാക്ക് ചെയത ടീമിൻ്റെ നേതാക്കളും സംയുക്തമായി ശേഷിക്കുന്ന പ്രതികളുടെ വിധി വ്യക്തമാക്കി. 92 കുറ്റാരോപിതരുടെ പട്ടികയിലെ അവസാന രണ്ട് പേരുകളായ ചാൾസ് സികുബ്‌വാബോയും റയാൻഡികായോയും മരണമടഞ്ഞെന്നും അവരെ അടയാളപ്പെടുത്താത്ത ശവക്കുഴികളിൽ അടക്കം ചെയ്തിട്ടുണ്ടെന്നും കൃത്യമായ…

Read Full News

സിദ്ധു മൂസേവാല കൊലക്കേസ് പ്രതി വെടിയേറ്റ് മരിച്ചു.

കാലിഫോർണിയ:പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല വധക്കേസിലെ മുഖ്യപ്രതിയും ഗുണ്ടാസംഘാംഗവുമായ ഗോള്‍ഡി ബ്രാർ എന്ന സതീന്ദർജീത് സിംഗ് കൊല്ലപ്പെട്ടു.ബ്രാറിനും കൂട്ടാളികൾക്കും നേരെ വീടിന് പുറത്ത് നിൽക്കുമ്പോൾ അജ്ഞാതരായ അക്രമികൾ വെടിയുതിർത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.യുവ അകാലിദൾ നേതാവ് വിക്കി മിദ്ദുഖേരയുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് താൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയതെന്ന് ഗോൾഡി ബ്രാർ അവകാശപ്പെട്ടിരുന്നു. അമേരിക്കയിലെ കാലിഫോർണിയയില്‍ വെച്ച്‌ വെടിയേറ്റ് മരിച്ചുവെന്നാണ് വിവരം. എന്നിരുന്നാലും, ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഗോള്‍ഡിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ദല്ല-ലഖ്ബീർ സംഘം ഏറ്റെടുത്തിട്ടുണ്ട്. ഗോള്‍ഡി ബ്രാർ…

Read Full News