വിഘടനവാദിക്ക് വേണ്ടി രാഹുലിന് പാക്കിസ്ഥാനിൽ നിന്ന് കത്ത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് കത്തെഴുതി ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് മേധാവിയായ ഭീകരൻ യാസിൻ മാലിക്കിന്റെ പാകിസ്താൻ സ്വദേശിനിയായ ഭാര്യ. മുഷാല്‍ മാലിക്കാണ് യാസീൻ മാലിക്കിനായി രാഹുല്‍ ഗാന്ധി ശബ്ദമുയർത്തണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ഭർത്താവിന് കശ്മീരില്‍ സമാധാനം കൊണ്ടുവരാൻ സാധിക്കുമെന്നും മുഷാല്‍ അവകാശപ്പെടുന്നു. ജയിലിലെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് നവംബർ രണ്ടു മുതല്‍ മാലിക് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇത് ആരോഗ്യത്തെ ക്ഷയിപ്പിക്കുയാണെന്നും ജീവൻ തന്നെ അപകടത്തിലാവാൻ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന് നീതി ലഭിക്കാൻ ഇടപെടണം….

