ബിജെപിയിൽ സത്യം പറയുന്ന ഒരേ ഒരു വ്യക്തി നിതിൻ ഗഡ്ഗരി ;സുപ്രിയ സുലെ.

മുംബൈ: ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി നിതിൻ ഗഡ്കരി മാത്രമാണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻസിപി) എംപി സുപ്രിയ സുലെ. ഒരു അഭിമുഖത്തിനിടെ യഥാർത്ഥ ശിവസേനയെക്കുറിച്ചുള്ള   പ്രസ്താവനയോട് പ്രതികരിക്കവെയാണ് സുപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ അന്തരിച്ച ബാലാസാഹേബ് താക്കറെ രൂപീകരിച്ച ശിവസേന മാത്രമാണ് ഉള്ളതെന്നും സുപ്രിയ സുലെ പറഞ്ഞു.  “ബിജെപിയിൽ സത്യം പറയുന്ന ഒരേയൊരു വ്യക്തി ഗഡ്കരി മാത്രമാണ്; എന്നെ സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയിൽ ഒരേയൊരു ശിവസേന മാത്രമേയുള്ളൂ, അത് അന്തരിച്ച ബാലാസാഹേബ താക്കറെ രൂപീകരിച്ചതാണ്. അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ അതിന്റെ…

Read More

എം വി എ സഖ്യത്തിന്റെ സീറ്റ് വിഭജനം ഉടൻ ;പവാർ .

മുംബൈ:2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിലെ കക്ഷികൾക്ക്  ഇടയിലെ സീറ്റ് വിഭജനത്തിൽ ഉടന്‍ അന്തിമ തീരുമാനം എടുക്കുമെന്ന് എൻസിപി അധ്യക്ഷന്‍ ശരദ് പവാര്‍. പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, കോണ്‍ഗ്രസ് എന്നിവയാണ് മഹാ വികാസ് അഘാഡി സഖ്യത്തിലെ മൂന്ന് പ്രധാന അംഗങ്ങള്‍. ഈ മൂന്ന് പാര്‍ട്ടികളും, പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ ഭാഗംകൂടിയാണ്. മഹാരാഷ്ട്രയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളായ കോലാപ്പൂര്‍, ഹത്കനാംഗ്ലെ, റേവര്‍, ബാരാമതി, ഷിരൂര്‍, സത്താറ, മാധ എന്നിവിടങ്ങളിലെ പാര്‍ട്ടിയുടെ…

Read More

മഹാരാഷ്ട്രയിൽ രണ്ട് ജില്ലകളുടെ പേര് മാറ്റി.

മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്.ഇവ രണ്ടും മറാഠ മേഖലയിലുള്ള ജില്ലകളാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച്‌ ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചത്. മുന്‍പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു….

Read More

വിമത  എംഎൽഎമാരെ തിരികെ എടുക്കാൻ സാധ്യത കുറവ്; നയം വ്യക്തമാക്കി ശരത് പവാർ

മുംബൈ:അജിത് പവാറിനൊപ്പം പോയ വിമത നേതാക്കളെ പാര്‍ട്ടിയില്‍ തിരികെയെടുക്കില്ലെന്ന സൂചന നല്കി എൻസിപി അധ്യക്ഷൻ ശരദ് പവാര്‍.മുംബൈയിലെ വൈ.ബി. ചവാൻ സെന്‍ററില്‍ ചേര്‍ന്ന യോഗത്തിലാണു പവാര്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഏക്നാഥ് ഷിൻഡെ സര്‍ക്കാരില്‍ ചേര്‍ന്നവരെ തിരികെയെത്തിക്കാൻ എന്താണു ചെയ്യുകയെന്ന് ചിലര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുക്കില്ല. തെരഞ്ഞെടുപ്പിനു മുന്പ് എൻസിപിയില്‍ പുതിയ മുഖങ്ങള്‍ക്കു പിന്തുണ നല്കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്-പവാര്‍ പറഞ്ഞു. എൻസിപിയിലെ 40 എംഎല്‍എമാരാണ് അജിത് പവാര്‍ പക്ഷത്തുള്ളത്.

Read More

ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ ആയുധം ‘വാഗ’ ബ്രിട്ടൻ ഇന്ത്യയ്ക്ക് കൈമാറും.

മുംബയ്: ബ്രിട്ടീഷ് സര്‍ക്കാരിന്റെ പക്കലുള്ള ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ  വാഗ നഖം ഇന്ത്യയ്ക്ക് കൈമാറും.മഹാരാഷ്ട്ര സാംസ്കാരിക മന്ത്രിയായ സുധീര്‍ മുൻഗന്തിവാറാണ് പുരാവസ്തു ഇന്ത്യയിലെത്തിക്കുമെന്ന കാര്യം അറിയിച്ചത്. തന്റെ എതിരാളിയെ വകവരുത്താനായി ഛത്രപതി ശിവജി വാഗ നഖത്തെ ഉപയോഗിച്ചിരുന്നു. പുലി നഖത്തിന് സമാനമായ ആയുധമാണ് വാഗ നഖം. ഉരുക്കിലാണ് നിര്‍മിതി. കൈയില്‍ ധരിച്ചാണ് ശത്രുക്കള്‍ക്ക് നേരെ പ്രയോഗിക്കേണ്ടത്.1659-ല്‍ ബീജാപൂര്‍ സുല്‍ത്താന്റെ ജനറലായിരുന്ന അഫ്സല്‍ ഖാന്റെ വധവുമായി ബന്ധപ്പെട്ടാണ് വാഗ നഖം അറിയപ്പെടുന്നത്. അഫ്സല്‍ ഖാനെ വധിച്ച ദിവസത്തിന്റെ വാര്‍ഷിക…

Read More