പഞ്ചാബ് മുൻ മുഖ്യമന്ത്രിക്ക് നേരെ വെടിവെപ്പ്.

ചണ്ഡീഗഡ്:ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം.സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച്‌ ഇന്ന് രാവിലെയായിരുന്നു സംഭവം. മതനിന്ദാക്കുറ്റത്തിന് പുരോഹിതസഭയായ അകാല്‍ തഖ്ത് വിധിച്ച ശുചീകരണപ്രവൃത്തിക്കായി സുവര്‍ണ ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം. വീല്‍ ചെയറിലായിരുന്നു സുഖ്ബീര്‍ സിങ് ബാദല്‍. വെടിയുതിര്‍ത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കീഴ്‌പ്പെടുത്തി. തലനാരിഴ വ്യത്യാസത്തില്‍ ബാദല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. നരേന്‍സിങ് ചൗര എന്നയാളെ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. നേരത്തെയും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ…

Read More

എമര്‍ജന്‍സി നിരോധിക്കണം;ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി.

ചണ്ഡിഗഡ്:കങ്കണ റണൌട്ടിന്‍റെ ചിത്രം നിരോധിക്കണം, ആവശ്യവുമായി സിക്ക് സംഘടന .ബോളിവുഡ് നടിയും ലോക്സഭയിലെ ബിജെപി എംപിയുമായ കങ്കണ റണൌട്ടിന്‍റെ ചിത്രം എമര്‍ജന്‍സി അടുത്ത മാസം റിലീസ് ചെയ്യാനിരിക്കെ പഞ്ചാബില്‍ ഇതിനെതിരെ വിവാദം ഉയരുകയാണ്.സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധിക്കുകയും സംസ്ഥാനത്ത് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) രംഗത്ത് എത്തി. പഞ്ചാബിലെ മുന്‍ ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്‌എഡി) ചിത്രത്തിൻ്റെ റിലീസിനെ എതിർക്കുകയും. ഇക്കാര്യത്തില്‍ തൻ്റെ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി മാൻ…

Read More

ഖാലിസ്ഥാൻ ഭീകരന്റെ സ്വത്തുക്കള്‍കണ്ടുകെട്ടി.

ന്യൂഡൽഹി :ഖാലിസ്ഥാൻ ഭീകരന്റെ സ്വത്തുക്കള്‍ എൻഐഎ കണ്ടുകെട്ടി. പഞ്ചാബ് ഫിറോസ്പൂർ സ്വദേശിയായ രമണ്‍ദീപ് സിംഗിന്റെ സ്വത്തുക്കളാണ് എഎൻഐ കണ്ടുകെട്ടിയത്.എൻഐഎ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഭീകരന്റെ സ്വത്തുക്കള്‍ കണ്ടുകെ‌ട്ടിയത്. ഇയാളുടെ വസ്തുവകകള്‍ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയതെന്ന് എൻഐഎ അറിയിച്ചു. ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ് (കെഎല്‍എഫ്), ബബ്ബർ ഖല്‍സ ഇൻ്റർനാഷണല്‍ (ബികെഐ), ഇൻ്റർനാഷണല്‍ സിഖ് യൂത്ത് ഫെഡറേഷൻ (ഐഎസ്‌വൈഎഫ്) തുടങ്ങിയ ഭീകരവാദ സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുന്നത്. 2022 ഓഗസ്റ്റ് 20-ന് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ…

Read More

പഞ്ചാബിൽ ഇന്ത്യ സഖ്യം പൊളിഞ്ഞു ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭഗവന്ത് മാൻ .

അമൃത്സർ :പഞ്ചാബിൽ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാന്‍ വ്യക്തമാക്കി. ഇരു പാര്‍ട്ടികളും പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണ്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനം എഎപി പിന്തുടരുമോയെന്നും ചോദിച്ചപ്പോള്‍ പഞ്ചാബില്‍ ഞങ്ങള്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 13 ലോക്സഭാ സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ…

Read More

പഞ്ചാബിൽ തീവ്ര സിക്ക് വിശ്വാസികൾ നടത്തിയ വെടിവെപ്പിൽ പോലീസുകാരൻ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്കേറ്റു

സുൽത്താൻപൂർ ലോധിയിൽ ചില നിഹാംഗുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ് പോയപ്പോഴായിരുന്നു സംഭവം. വ്യാഴാഴ്ച പുലർച്ചെ പഞ്ചാബിലെ കപൂർത്തലയിൽ ഒരു സംഘം ‘നിഹാംഗുകൾ’ വെടിയുതിർത്തപ്പോൾ ഒരു കോൺസ്റ്റബിൾ കൊല്ലപ്പെടുകയും രണ്ട് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സുൽത്താൻപൂർ ലോധിയിലെ ഗുരുദ്വാര അകാൽ ബംഗ സാഹിബ് ബാബ മാൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള നിഹാംഗുകളുടെ ഒരു വിഭാഗത്തിൽ നിന്ന് ഒഴിപ്പിക്കാൻ പോലീസുകാർ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. പോലീസുകാർ റോഡിൽ നിൽക്കുമ്പോൾ ചില നിഹാംഗുകൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്…

Read More

ഖാലിസ്ഥാൻ -ഗുണ്ടാസംഘ ബന്ധം ;6 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് .

ഖാലിസ്താൻ തീവ്രവാദികളും ഗുണ്ടാ സംഘങ്ങളും തമ്മിലുള്ള അവിഹിത ബന്ധത്തിനെതിരെ ശക്തമായ നടപടികളുമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ).പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 50തോളം സ്ഥലങ്ങളില്‍ എൻ.ഐ.എ റെയ്ഡ് നടക്കുന്നത്. പഞ്ചാബിലെ 30 ഇടത്തും രാജസ്ഥാനിലെ 13 ഇടത്തും ഹരിയാനയിലെ നാലിടത്തും ഉത്തരാഖണ്ഡിലെ രണ്ടിടത്തും ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലുമാണ് റെയ്ഡ് തുടരുന്നത്. ഖാലിസ്താൻ തീവ്രവാദികളും വിദേശ രാജ്യങ്ങള്‍ ആസ്ഥാനമായ ഗുണ്ടാ സംഘങ്ങളും മയക്കുമരുന്നുകള്‍ക്കും ആയുധങ്ങള്‍ക്കുമായി ഹവാല വഴി ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക്…

Read More

ഗുര്‍പത്വന്ത് സിങ് പന്നുവിന്‍റെ സ്വത്തുക്കള്‍ എൻഐഎ കണ്ടുകെട്ടി.

അമൃത്സർ :നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവും ഖലിസ്ഥാൻ അനുകൂല വാദിയുമായ ഗുര്‍പത്വന്ത് സിങ് പന്നുവിന്‍റെ സ്വത്തുക്കള്‍ എൻഐഎ കണ്ടുകെട്ടി.ഛണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്ഥലവുമാണ് കണ്ടുകെട്ടിയത്. മറ്റ് ഖലിസ്ഥാൻ അനുകൂല നേതാക്കളുടെ സ്വത്തുക്കളും എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. ഖലിസ്ഥാന്‍ അനുകൂല നേതാവ് കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഗുര്‍പത്വന്ത് സിങ് പന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഘടനവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഗുര്‍പത്വന്ത് സിങ് പന്നു. സിഖുകള്‍ക്ക്…

Read More

പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു;ഏറ്റെടുത്ത് സിക്ക് തീവ്രവാദ സംഘടന .

അമൃത്സർ :പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ബല്‍ജീന്ദര്‍ സിംഗ് ബാലിയാണ് കൊല്ലപ്പെട്ടത്. മോഗ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് ബാലി.കാനഡ ആസ്ഥാനമായ ഖലിസ്ഥാന്‍ ഭീകര സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.ഏതാനും മണിക്കൂറുകൾക്ക് ശേഷം, കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു.ബൽജീന്ദർ സിംഗ് ബല്ലി തന്റെ ഭാവി നശിപ്പിച്ചെന്നും ഗുണ്ടാ സംസ്കാരത്തിലേക്ക് തന്നെ നിർബന്ധിതനാക്കിയെന്നും ദല്ല തന്റെ പോസ്റ്റിൽ ആരോപിച്ചു. അമ്മയുടെ പോലീസ് കസ്റ്റഡിക്ക് പിന്നിൽ…

Read More

പഞ്ചാബിൽ ശിരോമണി ആകാലിദൾ തനിച്ച് ; ബിജെപിയുമായി സഖ്യം ഇല്ല .

അമൃത്സര്‍: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി പഞ്ചാബ്. പഞ്ചാബിലെ പ്രമുഖ കക്ഷിയായ ശിരോമണി അകാലിദള്‍.അമൃത്‌സര്‍, ഗുരുദാസ്പൂര്‍ എന്നിവയുള്‍പ്പെടെ 10 സീറ്റുകളിലേക്ക് പ്രചാരണ ചുമതലക്കാരെ പ്രഖ്യാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കാനുള്ള നിര്‍ദേശവും നേതാക്കള്‍ക്ക് നല്‍കി. നേരത്തെ സഖ്യകക്ഷിയായിരുന്ന ബി ജെ പി മത്സരിച്ചിരുന്ന സീറ്റുകളായിരുന്നു അമൃത്‌സറും, ഗുരുദാസ്പൂറും എന്നതാണ് ശ്രദ്ധേയം. ബിജെപിയും അകാലിദളും 2019 വരെ തുടര്‍ച്ചയായി അഞ്ച് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച്‌ മത്സരിച്ചിരുന്നു. പഞ്ചാബില്‍ ആകെയുള്ള 13ല്‍ 10 സീറ്റുകളില്‍ അകാലിദളും മൂന്നിടത്ത് ബി…

Read More