ശിവ ശക്തി പോയിൻ്റിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ അംഗീകാരം.

ന്യൂഡൽഹി :ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന്  ‘ശിവ ശക്തി പോയിന്റ്’ എന്ന പേരിന് അംഗീകാരം. പേര് പ്രഖ്യാപിച്ച് ഏഴുമാസത്തിന് ശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (ഐഎയു) ആണ് ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്. ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡറാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി മുതല്‍ ശിവ ശക്തി എന്ന പേരില്‍ അറിയപ്പെടുമെന്നാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഐഎയു വര്‍ക്കിങ്…

Read Full News

അഭിമാനം ;ഗഗൻയാൻ സംഘത്തെ മലയാളിയ ക്യാപ്റ്റൻ. പ്രശാന്ത് ബാലക്യഷ്ണൻ നായർ നയിക്കും

തിരുവനന്തപുരം: ഗഗൻയാൻ ബഹിരാകാശ പദ്ധതിയില്‍ ബഹിരാകാശത്തേക്ക് പോകുന്ന നാല് യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.വിഎസ്‌എസ്‌സിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പങ്കെടുത്തു. “ഗഗൻയാൻ സംഘത്തെ മലയാളിയായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ. പ്രശാന്ത് ബാലക്യഷ്ണൻ നായർ നയിക്കും.അംഗദ് പ്രതാപ്, ശുബാൻശു ശുക്ല, അജിത്കൃഷ്ണ എന്നിവർ യാത്രയില്‍ പങ്കാളികളാകും. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപറ്റൻ പ്രശാന്ത് നായർ. നാഷണല്‍ ഡിഫെൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം…

Read Full News

പുതിയ സൗരയൂഥത്തെ കണ്ടെത്തിയതായി നാസ.

ന്യൂയോർക്ക്:മറ്റൊരു സൗരയൂഥത്തെ കണ്ടെത്തി. ഏഴ് ഗ്രഹങ്ങളടങ്ങിയ ഗ്രഹ സംവിധാനത്തെ നാസയുടെ കെപ്ലർ സ്‌പേസ് ടെലിസ് കോപ്പാണ് പകർത്തിയത്.കെപ്ലർ385 എന്നാണ് ഇത് പേരിട്ടിരിക്കുന്നത്. ഈ ഗ്രഹ സംവിധാനത്തിൽ കണ്ടെത്തിയ ഏഴ് ഗ്രഹങ്ങൾക്കും ഭൂമിയേക്കാൾ വലിപ്പമുണ്ടെന്നും നാസ വ്യക്തമാക്കുന്നു.സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ പഠനങ്ങൾ നടക്കുന്നതിനിടെയാണ് നിർണ്ണായക കണ്ടെത്തൽ. സൗരയൂഥത്തിന് പുറത്തുള്ള ഇത്തരം ഗ്രഹങ്ങളെ എക്സോപ്ലാനുകളാണ് വിളിക്കുന്നത്. കെപ്ലർ385 സിസ്റ്റത്തിന്റെ മധ്യഭാഗത്ത് സൂര്യനെപ്പോലെ ഒരു നക്ഷത്രമുണ്ട്.സൗരയൂഥത്തിലെ സൂര്യനേക്കാൾ പത്ത് ശതമാനം വലുപ്പവും അഞ്ച് ശതമാനം ചൂടും ഇത് കൂടുതലാണ്….

Read Full News

ഗഗൻയാൻ വിജയത്തിൽ അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി .

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്‌റോ) നടത്തിയ ഗഗൻയാൻ മിഷന്റെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  “ഈ വിക്ഷേപണം ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയിലേക്കുള്ള ഒരു പടി കൂടി മുന്നോട്ട് അടുപ്പിക്കുന്നു, ഇസ്രോയിലെ ശാസ്ത്രജ്ഞർക്ക് എന്റെ ആശംസകൾ.”- പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. അതേസമയം രണ്ട് തവണ മാറ്റി വച്ച ശേഷമാണ് ശനിയാഴ്‌ച നിർണായക ദൗത്യം ഇസ്രോ പൂർത്തിയാക്കിയത്.ലിക്വിഡ് പ്രൊപ്പൽഡ് സിംഗിൾ-സ്‌റ്റേജ് ടെസ്‌റ്റ് വെഹിക്കിൾ (TV-D1) സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ…

Read Full News

നാസയിലെ ശാസ്ത്രജ്ഞന്മാർ ഇന്ത്യയുടെ സാങ്കേതികവിദ്യ കണ്ട് അമ്പരന്നു; ഐഎസ്ആർഒ ചെയർമാൻ.

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായി ഐഎസ് ആര്‍ഒ ആസ്ഥാനം സന്ദര്‍ശിച്ച നാസയുടെ ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ കണ്ട് അമ്ബരന്നു വെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് പോകാന്‍, ഇത്രയും കുറഞ്ഞ ചെലവില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ യുഎസ് ഇന്ത്യയോട് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.എപിജെ അബ്ദുല്‍കലാമിന്റെ 92-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ രാമേശ്വരത്ത് ഡോ.എ.പി.ജെ അബ്ദുള്‍ കലാം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചന്ദ്രയാന്‍ 3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിന്…

Read Full News

ആദിത്യ എല്‍ 1 ദൗത്യം തുടങ്ങി.

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍1 പേടകം സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാൻ തുടങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ.പേടകത്തിലെ സ്റ്റെപ്സ്-1 (STEPS-1) എന്ന ഉപകരണത്തിന്‍റെ സെൻസര്‍ ആണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമിയില്‍ നിന്ന് 50000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പര്‍ തെര്‍മല്‍, എനര്‍ജറ്റിക് അയോണുകള്‍, ഇലക്‌ട്രോണുകള്‍ എന്നിവയെയാണ് ഉപകരണം അളക്കുന്നത്. ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ സ്റ്റെപ്സ്-1 ഉപകരണം പകര്‍ത്തിയ വിവരങ്ങള്‍ സഹായിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിനാണ് സൂര്യ പഠനത്തിനുള്ള ഐ.എസ്.ആര്‍.ഒയുടെ…

Read Full News

ഇനി അടുത്തത് സമുദ്രയാൻ ;ഡീപ്പ് ഓഷ്യൻ മിഷൻ പ്രഖ്യാപിച്ച് ഇന്ത്യ.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രയാൻ, ആദിത്യ എല്‍1 ദൗത്യങ്ങള്‍ക്ക് ശേഷം അടുത്തതായി സമുദ്രയാൻ ദൗത്യമാണ് മുന്നിലുളളതെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് മന്ത്രി കിരണ്‍ റിജിജു.ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയില്‍ മത്സ്യ-6000ത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സമുദ്ര പര്യവേഷണം, സമുദ്ര പഠനം എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് 6 കിലോമീറ്റര്‍ താഴ്ചയില്‍ മൂന്ന് മനുഷ്യരെയാണ് സമുദ്രത്തിനിടിയിലേയ്‌ക്ക് ഭാരതം വിടുക. സമുദ്രത്തിനടിത്തട്ടില്‍ മനുഷ്യനെ ഗവേഷണത്തിനയക്കുന്ന ആദ്യ പദ്ധതിയാണ് സമുദ്രയാൻ . ആഴക്കടല്‍ വിഭവങ്ങളെക്കുറിച്ചുംഡീപ്പ് ഓഷ്യൻ മിഷൻ പ്രഖ്യാപിച്ച് ഇന്ത്യ. ജൈവ…

Read Full News

ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം ഇന്ത്യയുടെ ആദ്യ സൂര്യ ഗവേഷണ പേടകമായ ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം… ആദിത്യയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും അടുത്തഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നിന് നടക്കുമെന്നും ഐ.എസ്.ആര്‍.ഒ.ഇന്ത്യയുടെ ആദ്യ സൂര്യ ഗവേഷണ പേടകമായ ആദിത്യ എല്‍ – 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ . ഇന്നലെ രാവിലെ 11.40നായിരുന്നു ഭ്രമണപഥം ഉയര്‍ത്തല്‍ നടന്നത്. ആദിത്യയുടെ പ്രവര്‍ത്തനം…

Read Full News

ഇനി സൂര്യൻ ;സൗരദൗത്യം പ്രഖ്യാപിച്ച്‌ ഐഎസ്‌ആര്‍ഒ.

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 സെപ്റ്റംബര്‍ 2ന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആ‍ര്‍ഒ അറിയിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് പകല്‍ 11.50നാണ് വിക്ഷേപണം. സൂര്യനെ കുറിച്ച്‌ പഠിക്കുന്ന ആദ്യത്തെ ഇന്ത്യൻ ദൗത്യമാണ് ആദിത്യ എല്‍1. വിക്ഷേപണത്തിന് ശേഷം 125 ദിവസമാണ് യാത്ര. ഭൂമിയില്‍ നിന്ന് 1.5 മില്യൻ കിലോ മീറ്റര്‍ അകലം വരെയെത്തി സൂര്യനെ നിരീക്ഷിക്കുകയാണ് ചെയ്യുക. സൗരോര്‍ജ്ജ പ്രവര്‍ത്തനങ്ങളും കാലാവസ്ഥയില്‍ അവയുടെ സ്വാധീനവും തത്സമയം നിരീക്ഷിക്കുന്നതിന് ഈ ദൗത്യം കൂടുതല്‍ സഹായിക്കും. കൊറോണല്‍ മാസ്…

Read Full News

ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിലെ ക്യാമറകൾ പകർത്തിയ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

ചന്ദ്രയാൻ-3-ലെ ലാൻഡർ ഇമേജർ (എൽഐ) ക്യാമറ വികസിപ്പിച്ചെടുത്തത് അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്‌എസി), ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറ ലബോറട്ടറി ഫോർ ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്റ്റംസ് (ലിയോസ്, ബംഗളൂരു). ചന്ദ്രയാൻ-3 പേടകം പകർത്തിയ രണ്ട് ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) പുറത്തുവിട്ടു. ലാൻഡർ ഇമേജർ (എൽഐ) ക്യാമറയിൽ കാണുന്ന ഭൂമിയുടെ ചിത്രമാണ് ആദ്യത്തെ ചിത്രം. ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ-3 ദൗത്യം വിക്ഷേപിച്ചപ്പോൾ എടുത്തതാണ് ചിത്രം . രണ്ടാമത്തെ ചിത്രം ആഗസ്റ്റ്…

Read Full News