ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാൻ ഉത്തരവിട്ട് കാനഡ.കനേഡിയൻ ഗുരുദ്വാരകള്‍ക്ക് മുന്നിലെ ബോര്‍ഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാനാണ് ഉത്തരവ്.ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതോടെ സറേ ഗുരുദ്വാരയ്ക്ക് പുറത്ത് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് സ്ഥാപിച്ച പോസ്റ്ററുകൾ നീക്കം ചെയ്തു. മൂന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളാണ് ഖാലിസ്ഥാൻ ഭീകരർ സ്ഥാപിച്ചിരുന്നത്. ഹിന്ദുക്കളെയും ഇന്ത്യൻ പ്രവാസികളെയും പ്രകോപിപ്പിക്കരുതെന്നും ഇവ ഉടൻ നീക്കം ചെയ്യണമെന്ന് പ്രദേശിക ഭരണസമിതികളാണ് ഉത്തരവിറക്കിയത്. ഉച്ചബാഷണികള്‍ വഴി പ്രകോപനകരമായ പ്രസംഗങ്ങള്‍ നടത്തരുതെന്നും ഉത്തരവില്‍ പറയുന്നു.ഈ വർഷം ജൂണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിലാണ് ഈ നീക്കം.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഖാലിസ്ഥാൻ അനുകൂല നിലപാടില്‍ ഇന്ത്യ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കാനഡയുടെ നീക്കമെന്നതാണ് ശ്രദ്ധേയം.

