പ്രിയങ്ക നെഹ്റുവിന്റെ മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കും.


ഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ സീ ന്യൂസ് ആണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1952, 1957, 1962 വര്‍ഷങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇവിടെ നിന്ന് തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച്‌ ലോക്സഭയിലെത്തിയിട്ടുണ്ട്.

യുപിയിലെ ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് വിളിക്കപ്പെടുന്ന മൂന്ന് സീറ്റുകളില്‍ ഒന്നാണിത്. റായ്ബറേലിയും അമേഠിയുമാണ് മറ്റ് രണ്ടെണ്ണം. അതേസമയം പ്രിയങ്കയെ ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.