നിജ്ജാർ വധം ;ഐഎസ്എ ബന്ധം തെളിയുന്നു.

ന്യൂഡൽഹി:ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോര്‍ട്ട്.ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.

അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചതിനെ തുടര്‍ന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ ഹാജരാക്കിയിരുന്നു. ഭീകരവാധികളുടെ താവളമായി കാനഡ മാറുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് ഇന്ത്യ നല്‍കിയത്. നിജ്ജാറിന് ഐഎസ്‌ഐയുമായുള്ള ബന്ധം ഉള്‍പ്പെടെ ഇന്ത്യ ഡോസിയറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പാകിസ്താനില്‍ നിന്നുള്ള ഒരു ഗുണ്ടാ നേതാവ് കാനഡയില്‍ എത്തിയിരുന്നു. ഈ വ്യക്തിക്കുവേണ്ട പിന്തുണ നല്‍കാന്‍ ഐഎസ്‌ഐ നിജ്ജാറിന് മേല്‍ സമ്മര്‍ദംചെലുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ നിജ്ജാര്‍ വഴങ്ങിയിരുന്നുവെങ്കിലും പിന്നീട് ഈ സമീപനത്തില്‍ മാറ്റം വന്നു. ഈ വിരോധമാണ് ഐഎസ്‌ഐയെ നിജ്ജാറിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. ഒപ്പം നിജ്ജാറിന്റെ കൊലപാതകം ഇന്ത്യയ്‌ക്കെതിരെ ആയുധമാക്കാനും, ഇന്ത്യകാനഡ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനും, ഫൈവ് ഐ രാജ്യങ്ങളെ ഇന്ത്യയ്ക്ക് എതിരെയാക്കാനും ഐഎസ്‌ഐ ലക്ഷ്യമിട്ടു.നയതന്ത്ര തർക്കം ആരംഭിച്ചതു മുതൽ പാകിസ്ഥാൻ ഐഎസ്‌ഐയുടെ പങ്ക് നിരീക്ഷണത്തിലാണ്. നേരത്തെ, കാനഡയിലെ ഐഎസ്‌ഐ ഏജന്റുമാർ വാൻകൂവറിൽ നിരവധി ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഔട്ട്‌ലുക്ക് റിപ്പോർട്ട് ചെയ്തിരുന്നു.

രഹസ്യ യോഗത്തിൽ സിഖ് ഫോർ ജസ്റ്റിസ് തലവനായ ഗുരുത്വന്ത് സിംഗ് പന്നുവും ഖലിസ്ഥാനി സംഘടനകളുടെ മറ്റ് തലവന്മാരും പങ്കെടുത്തു .. ഔട്ട്‌ലുക്ക് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യാ വിരുദ്ധ പ്രചരണം “വിപുലമായി” പ്രചരിപ്പിക്കാൻ ‘പ്ലാൻ-കെ’ എന്ന് പേരിട്ടിരിക്കുന്ന ഒരു തന്ത്രമാണ് അവർ തയ്യാറാക്കിയത് .