വയനാട്ടിൽ മാവോയിസ്റ്റ് അക്രമണംകെ എഫ് ഡി സി ഓഫീസ് അടിച്ചു തകർത്തു.
കേരളം :വയനാട് ജില്ലയിലെ മലയോര പ്രദേശമായ കമ്പമലയിൽ മാവോയിസ്റ്റ് ആക്രമണം.ആറോളം വരുന്ന സായുധ സംഘമാണ് കമ്പം മലയിൽ എത്തിയത്.കെ എഫ് ഡി സി ഓഫീസിൽ എത്തിയ മാവോയിസ്റ്റുകൾ ഓഫീസിന്റെ ജനലുകളും കമ്പ്യൂട്ടറുകളും അടിച്ചു തകർക്കുകയും മലയാളത്തിലും തമിഴിലുമുള്ള പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന വയനാട്ടിൽ മാവോസ്റ്റുകളുടെ സാന്നിധ്യം ശക്തമാണ്.അന്യസംസ്ഥാനത്തുള്ള പ്രവർത്തകരും വയനാട്ടിന് പുറത്തുള്ള മാവോസ്റ്റുകളാണ് സംഘത്തിൽ മുഖ്യമായും ഉള്ളത്. തോട്ടം തൊഴിലാളി മേഖലയായ കമ്പ മലയിൽ ഇതിനുമുമ്പും നിരവധി തവണ മാവോയിസ്റ്റുകൾ എത്തിയിരുന്നു. ശ്രീലങ്കയിൽ നിന്നും വന്ന അഭയാർത്ഥികളായ തമിഴ് വംശജരുടെ സെറ്റിൽമെൻറ് ഇവിടെയാണ്. മലപ്പുറം ജില്ലയോട് ചേർന്ന് നിൽക്കുന്ന മുണ്ടക്കൈ വനമേഖലകളിലും പടിഞ്ഞാറത്തറ ബാണാസുരമല മലയോട് ചേർന്ന് കിടക്കുന്ന വന മേഖലകളിലും തിരുനെല്ലി കാടുകളോട് ചേർന്നുമാണ് മാവോസ്റ്റുകൾ പ്രധാനമായും പ്രവർത്തിക്കുന്നത്.ആദിവാസി ജനവിഭാഗങ്ങൾക്ക് സ്വാധീനം ഉള്ള വയനാട് ജില്ലയിൽ സാന്നിധ്യം ഉറപ്പിക്കാൻ മാവോയിസ്റ്റുകൾ വർഷങ്ങളായി കിണഞ്ഞ് പരിശ്രമിക്കുകയാണ്.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതനിലവാരം ഉള്ള കേരളത്തിൽ മാവോസ്റ്റ് പാത പിന്തുടരുന്നവർ തുലോം കുറവാണ്.

