ഡൽഹി ക്യാബിനറ്റ് മന്ത്രിയും എഐപി നേതാവുമായ രാജകുമാർ ആനന്ദിന്റെ വസതിയിൽ ഇ ഡി റെയ്ഡ്.

ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ക്യാബിനറ്റ് മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ രാജ് കുമാര്‍ ആനന്ദിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ആനന്ദിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് നീക്കം. മന്ത്രിയുമായി ബന്ധമുള്ള 12 ഓളം ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത് .കസ്റ്റംസ് കേസിലാണ് റെയ്ഡ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഒമ്പത് സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നുണ്ട്. മന്ത്രിയുടെ ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലും മറ്റ് ചില സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. 57 കാരനായ ആനന്ദ്, പട്ടേല്‍ നഗറില്‍ നിന്നുള്ള എംഎല്‍എയും ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരില്‍ സാമൂഹ്യക്ഷേമം, പട്ടികജാതി/പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയുമാണ്. മദ്യനയ കുംഭകോണ കേസിൽ കെജ്രിവാൾ ഇഡിക്കു മുമ്പിൽചോദ്യം ചെയ്യാൻ ഹാജരാവാൻ നിൽക്കുകയാണ്യാണ് ആനന്ദിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. കെജ്രിവാളിന്റെ സഹപ്രവര്‍ത്തകനും ഡല്‍ഹി മുന്‍ ഉപമന്ത്രിയുമായ മനീഷ് സിസോദിയയും ഇതേ കേസില്‍ ജയിലില്‍ കഴിയുകയാണ്. മറ്റൊരു എഎപി നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ സഞ്ജയ് സിംഗും മദ്യനയ കേസില്‍ ജയിലിലാണ്.അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവർ ചില മദ്യവ്യാപാരികൾക്ക് അനുകൂലമായി നയം തിരുത്തി എന്നാണ് ആരോപണം . എന്നാൽ ഈ ആരോപണത്തെ ആം ആദ്മി പാർട്ടി (എഎപി) ശക്തമായി നിഷേധിക്കുകയാണ്.2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ സഖ്യത്തിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പദ്ധതിയാണ് മുഖ്യമന്ത്രിയുടെ അറസ്റ്റ്, 2014 മുതൽ അന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്നും ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ എഎപി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു.”സഖ്യം രൂപീകരിച്ചതിന് ശേഷം, ഇന്ത്യൻ സഖ്യത്തിലെ ഉന്നത നേതാക്കളെ ബിജെപി ലക്ഷ്യം വയ്ക്കുന്നു. അതിനായി അവർ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഞങ്ങൾ ഉറവിടങ്ങളിൽ നിന്ന് മനസ്സിലാക്കി. ഈ പദ്ധതിയിലെ ആദ്യ അറസ്റ്റ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെതാണ്.”- രാഘവ് ഛദ്ദ വ്യക്തമാക്കി.ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലും പരാജയപ്പെടുമെന്ന് ബിജെപിക്കറിയാം. അതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നതെന്നും ചദ്ദ കൂട്ടിച്ചേർത്തു. ഈ വർഷം ഫെബ്രുവരിയിലാണ് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയെ തിഹാർ ജയിലിൽ ചോദ്യം ചെയ്യലിന് ശേഷം മാർച്ച് ഒമ്പതിനാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്.പുതിയ നയം മദ്യ ലൈസൻസിന് അർഹതയില്ലാത്തവർക്ക് അനുകൂലമുളളതായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. എന്നാൽ, ഡൽഹി സർക്കാരും സിസോദിയയും ഈ നടപടികൾ നിഷേധിക്കുകയും, പുതിയ നയം സംസ്ഥാനത്തിന്റെ എക്സൈസ് വരുമാനത്തിൽ വർദ്ധനവുണ്ടാക്കുമെന്നും പറഞ്ഞു.