പാക്കിസ്ഥാനിൽ ലഷ്‌കര്‍-ഇ-തൊയ്ബ നേതാവിന്റെ തലയറുത്തു ; കൊല്ലപ്പെട്ടത് ഇന്ത്യ തേടുന്ന കൊടും ഭീകരൻ .

ഇസ്ലാമാബാദ്: ലഷ്‌കര്‍-ഇ-തൊയ്ബ കമാൻഡറും 2018-ല്‍ ഇന്ത്യൻ സൈനിക ക്യാമ്ബിനുനേരെ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ ഖവാജ് ഷാഹിദ് എന്ന മിയ മുജാഹിദിനെ അജ്ഞാതരായ അക്രമികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.ശനിയാഴ്ചയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. പാക് അധീന കശ്മീരില്‍ ആയിരുന്നു സംഭവം.

ഷാഹിദിന്റെ തട്ടിക്കൊണ്ടുപോകൽ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയെയും പാക് സൈന്യത്തെയും അങ്കലാപ്പിലാക്കിയിരുന്നു.  ഒരു ഗ്രൂപ്പും ഇതുവരെ ഈ പ്രവർത്തനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അടിക്കടി സംഭവിക്കുന്ന അജ്ഞാത കൊലപാതകങ്ങളുടെ പുറകിൽ ഇന്ത്യൻ ഏജൻസികളുടെ കൈകളാണെന്നാണ് പാക്ക് മാധ്യമങ്ങൾ ആരോപിക്കുന്നത്.

തലയറുത്ത നിലയിലായിരുന്നു കഴിഞ്ഞ ദിവസം രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാണാതായ ഖവാജിന്റെ മൃതദേഹം ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് ഇയാളെ കാണാതെ ആയത്. ആയുധ ധാരികള്‍ ആയ ഒരു സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു വിവരം.ആയ ഒരു സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു വിവരം.പാക് അധീന കശ്മീരിലെ നീലം താഴ്‌വരയിലെ താമസക്കാരനാണ് മിയ മുജാഹിദ് എന്നും അറിയപ്പെടുന്ന ഷാഹിദ് .

2018 ല്‍ ജമ്മു കശ്മീരിലെ സുൻജുവാനിലെ ക്യാമ്ബില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഒരു സൈനിക ഉദ്യോഗസ്ഥനും ആറ് ജവാന്മാരുമാണ് വീരമൃത്യുവരിച്ചത്. അതേസമയം പാക്കിസ്ഥാനില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 18ാമത്തെ ഭീകരൻ ആണ് ഖവാജ്. കഴിഞ്ഞ മാസം ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ദൗദ് മാലികിനെയും അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.