ഡൊണാള്‍ഡ് ട്രംപിന് വിലക്ക്; പുകഞ്ഞ് അമേരിക്കൻ രാഷ്ട്രീയം .

ന്യുയോര്‍ക്ക്; വീണ്ടും പ്രസിഡന്റാകാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി ഉത്തരവിട്ടു”പ്രക്ഷോഭത്തിലോ കലാപത്തിലോ” ഏര്‍പ്പെട്ട ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന 14-ാം ഭേദഗതിയുടെ വ്യവസ്ഥ പ്രകാരമാണ് വിധി..യുസ് പാര്‍ലമെന്റ് സമുച്ചയമായ ക്യാപിറ്റോളില്‍ 2021ല്‍ കലാപ സമാനമായ പ്രതിഷേധം നടന്നതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍.

ട്രംപ് പ്രചാരണത്തിന്റെ വക്താവായ സ്റ്റീവൻ ച്യൂങ്, വിധിയെ “തികച്ചും പിഴവുള്ളതാണ്” എന്ന് വിളിക്കുകയും ജസ്റ്റിസുമാരെ കുറ്റപ്പെടുത്തുകയും ചെയ്തു, അവരെയെല്ലാം ഡെമോക്രാറ്റിക് ഗവർണർമാരാണ് നിയമിച്ചത്. “തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപ് വർദ്ധിച്ചുവരുന്ന, പ്രബലമായ ലീഡ് നേടിയതിൽ ഡെമോക്രാറ്റ് പാർട്ടി നേതാക്കൾ പരിഭ്രാന്തിയിലാണ്,”  ച്യൂങ് പ്രസ്താവനയിൽ പറഞ്ഞു.
റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ ഈ തീരുമാനത്തെ അപലപിച്ചു, ജനപ്രതിനിധി സഭ സ്പീക്കർ മൈക്ക് ജോൺസൺ ഉൾപ്പെടെ, ഇതിനെ “നേർത്ത പക്ഷപാതപരമായ ആക്രമണം” എന്ന് വിശേഷിപ്പിച്ചു. “രാഷ്ട്രീയ ബന്ധം പരിഗണിക്കാതെ, വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്ത എല്ലാ പൗരന്മാർക്കും ഞങ്ങളുടെ മുൻ പ്രസിഡന്റിനെയും റിപ്പബ്ലിക്കൻ പ്രൈമറിയിലെ എല്ലാ വോട്ടെടുപ്പിലും നേതാവാകുന്ന വ്യക്തിയെയും പിന്തുണയ്ക്കാനുള്ള അവകാശം നിഷേധിക്കരുത്,” അദ്ദേഹം പറഞ്ഞു. ട്രംപിന്റെ സ്ഥാനാർത്ഥിത്വം പുനഃസ്ഥാപിച്ചില്ലെങ്കിൽ തന്റെ പേര് ബാലറ്റിൽ നിന്ന് പിൻവലിക്കുമെന്ന് വിവേക് ​​രാമസ്വാമി പ്രതികരിച്ചതോടെ ട്രംപിന്റെ റിപ്പബ്ലിക്കൻ  എതിരാളികളും ഈ വിധിക്കെതിരെ രംഗത്ത് വന്നു.

കൊളറാഡോ സ്റ്റേറ്റില്‍ മാത്രമാകും ഈ വിധിക്ക് സാധുത. മറ്റ് സ്റ്റേറ്റുകളില്‍ ട്രംപിന് നിലവില്‍ വിലക്കില്ല. ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. കൊളറാഡോ സുപ്രീം കോടതി വിധി തികച്ചും അന്യായമാണെന്നും യു.സ്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ട്രംപിന്റെ പ്രചാരണ വിഭാഗം വക്താവ് പ്രതികരിച്ചു. പ്രതിഭാഗത്തിന് അപ്പീലിന് പോകാനായി ജനുവരി നാല് വരെ വിധി സ്റ്റേ ചെയ്യുകയും ചെയ്തു. പ്രസിഡൻഷ്യല്‍ തെരഞ്ഞെടുപ്പിനായി പ്രൈമറിബാലറ്റുകള്‍ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി 5 ആണ്.

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി അഭിപ്രായ സര്‍വ്വേകള്‍ വരുന്നുണ്ട്. പ്രസിഡന്റ് ബൈഡനേക്കാള്‍ അല്‍പ്പം ജനപ്രീതി കൂടുതലാണ് ട്രംപിന് എന്നാണ് വിലയിരുത്തല്‍. ഇതിനിടെയാണ് കോടതി ഉത്തരവ്. ഇതോടെ അമേരിക്കൻ രാഷ്ട്രീയത്തില്‍ ട്രംപിന്റെ സാധ്യതകള്‍ സുപ്രീംകോടതിയിലെ അപ്പീല്‍ വിധി തീരുമാനിക്കും. കൊളറാഡോ സ്റ്റേറ്റില്‍ മാത്രമാകും ഈ വിധിക്ക് സാധ്യതയെങ്കിലും അവിടെ മത്സരിക്കാൻ കഴിയാത്തതു കൊണ്ട് തന്നെ ട്രംപിന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശം നല്‍കാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നതാണ് വസ്തുത.കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ യുഎസിന്റെ ചരിത്രത്തില്‍ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരില്‍ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപ്.