രഘുനാഥും, മേജർ രവിയും ബിജെപിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് .

തിരുവനന്തപുരം :സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ  ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു. ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി.രഘുനാഥും  മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകിയത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയാണ് സി.രഘുനാഥ്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസം ആദ്യം രഘുനാഥ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്നും പാർട്ടിയുടെ ജനിതക ഘടന മാറിപ്പോയെന്നും രഘുനാഥ് പ്രതികരിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ അടുത്ത അനുയായി ആയിരുന്ന രഘുനാഥ് അഞ്ച് പതിറ്റാണ്ടു നീണ്ട കോൺ​ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി.