ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ ബിഎസ്‌എഫിന്റെ പരേഡിനെ നയിച്ച് വനിതാ സംഘം. രാജ്യത്തെ സ്ത്രീശക്തിയെ ചിത്രീകരിക്കും വിധത്തിലുള്ള പ്രകടനമാണ് ബിഎസ്‌എഫ് മഹിളാ ബ്രാസ് ബാൻഡും അതിർത്തി രക്ഷാ സേനയുടെ വനിതാ സംഘവും കർത്തവ്യപഥില്‍ നടത്തിയത്.സബ് ഇൻസ്പെക്ടർ ശ്വേത സിംഗാണ് പരേഡിനെ നയിച്ചത്.അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള വനിതാ ഓഫീസറും രണ്ട് സബോർഡിനേറ്റ് ഓഫീസർമാരും ചേർന്ന് 144 വനിതാ ബിഎസ്‌എഫ് കോണ്‍സ്റ്റബിള്‍മാരാണ് പരേഡില്‍ പങ്കെടുത്തത്. പങ്കെടുത്ത വനിതകളില്‍ 27 പേർ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. ജമ്മു കശ്മീരില്‍ നിന്നും പഞ്ചാബില്‍ നിന്നുമായി 10 പേർ , വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്ന് 12 പേർ, മറ്റുള്ളവർ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഝാർഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവർ. 72 അംഗ ബ്രാസ് ബാൻഡ് സംഘവും പരേഡില്‍ മാറ്റുരച്ചത്.75ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 8 ശൗര്യചക്ര മെഡലുകളും 53 സേനാ മെഡലുകളുമാണ് പ്രഖ്യാപിച്ചത്.മലയാളികളായ ലഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന്‍, ലഫ്റ്റനന്റ് ജനറല്‍ മാധവന്‍ ഉണ്ണികൃഷ്ണന്‍, ലഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ അനന്തനാരായണന്‍, മേജര്‍ ജനറല്‍ ഡി ഹരിഹരന്‍, ലഫ്റ്റനന്റ് ജനറല്‍ അജിത് നീലകണ്ഠന്‍ എന്നിവര്‍ക്ക് പരംവിശിഷ്ട സേവാമെഡല്‍ ലഭിച്ചു.ആറ് പേര്‍ക്ക് കീര്‍ത്തിചക്രയും ഏഴ് പേര്‍ക്ക് യുദ്ധസേവാ മെഡലും ലഭിച്ചു. 36 പേര്‍ക്ക് ഈ വര്‍ഷത്തെ അതിവിശിഷ്ട സേവാ മെഡലും 85 പേര്‍ക്ക് വിശിഷ്ട സേവാ മെഡലും ലഭിച്ചു. ലഫ്റ്റനന്റ് ജനറല്‍ വി സാബിദ് സെയ്ദ് സേനാമെഡലിന് അര്‍ഹനായി.രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യം യുഗമാറ്റത്തിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിച്ചു. രാജ്യം അമൃതകാലത്തിലേക്ക് നീങ്ങുകയാണ്. കായികമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്രമേഖലയിലും ഇന്ത്യ പുരോഗതി കൈവരിച്ചു. ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും കുറിച്ച് എപ്പോഴും അഭിമാനിക്കുന്നു. അവര്‍ മുമ്ബത്തേക്കാള്‍ ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക് എത്തി.കായിക താരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. മണിപ്പൂരിനെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ച രാഷ്ട്രപതി, സമാധാനത്തിനായി വഴിയൊരുക്കണമെന്നും ബുദ്ധന്റെ തത്വങ്ങള്‍ പ്രസക്തമാണെന്നും ചൂണ്ടിക്കാട്ടി. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചരിത്ര പരമായ ചടങ്ങെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.വിവിധ വിഭാഗങ്ങളിലായി 2024ലെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആകെ 132 പേരാണ് ഇത്തവണ പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായത്.അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ പുരസ്കാരം. 17പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത്. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെന്നിന്ത്യന്‍ നടന ചിരഞ്ജീവി, വൈജയന്തി മാല, പദ്മ സുബ്രഹ്മണ്യം, ബിന്ദേശ്വര്‍ പഥക് എന്നീ അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍. വിജയകാന്ത്, ജസ്റ്റിസ് ഫാത്തിമ ബീവി, ഉഷാ ഉതുപ്പ്, ഒ രാജഗോപാല്‍ ഉള്‍പ്പെടെ 17പേര്‍ക്കാണ് പത്മഭൂഷണ്‍. 110പേര്‍ക്കാണ് വിവിധ വിഭാഗങ്ങളിലായി പത്മശ്രീ പുരസ്കാരം ലഭിച്ചത്. കേരളത്തല്‍നിന്ന് ചിത്രൻ നമ്ബൂതിരിപ്പാടിനും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിക്കും പത്മശ്രീ പുരസ്കാരം ലഭിച്ചു. ബിന്ദേശ്വര്‍ പഥകിനും ചിത്രന്‍ നമ്ബൂതിരിപ്പാടിനും ജസ്റ്റിസ് ഫാത്തിമ ബീവിക്കും വിജയകാന്തിനും മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്കാരം.ആദ്യ പട്ടിക പുറത്തുവിട്ടപ്പോള്‍ കേരളത്തില്‍നിന്നുള്ള മൂന്നുപേരാണ് പുരസ്കാരത്തിന് അര്‍ഹമായിരുന്നത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് പുരസ്കാരം നേടിയത്. സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയിലാണ് മൂന്നുപേരും പുരസ്കാരത്തിന് അര്‍ഹമായത്. ഇതിനുപിന്നാലെയാണ് പത്മവിഭൂഷണ്‍ പുരസ്കാരം ഉള്‍പ്പെടെ പ്രഖ്യാപിച്ചത്. ഈ അംഗീകാരം തന്നതില്‍ നന്ദിയുണ്ടെന്നും അംഗീകാരം സന്തോഷപൂർവ്വം സ്വീകരിക്കുന്നുവെന്നും മുതിര്‍ന്ന ഒ രാജഗോപാല്‍ പറഞ്ഞു. ജീവിതത്തിലെ പ്രധാന നാഴികകല്ലായി കാണുന്നുവെന്നും അംഗീകാരത്തിനു വേണ്ടി പുറകെ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
75-ാമത് റിപ്പബ്ലിക് ദിനം; നാരി ശക്തിയിൽ ഡൽഹി .

