മതം മാറ്റൽ ഇനി ഛത്തീസ്ഗഢിൽ കുറ്റകൃത്യം.

ചത്തീസ്ഗഢില്‍ ഇനി മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ്. ചത്തീസ്ഗഢിലെ ബിജെപി സർക്കാർ മതം മാറ്റങ്ങള്‍ക്ക് ജാമ്യമില്ലാക്കുറ്റമായി.വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെയുള്ള മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ് നല്‍കുന്ന നിയമത്തിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍.സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുമെന്നും ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനിര്‍മാണത്തിന് ഛത്തീസ്ഗഢ് ഒരുങ്ങുന്നത്.
“ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് ദുരുപയോഗം, ബലപ്രയോഗം, അനാവശ്യ സ്വാധീനം, ബലപ്രയോഗം എന്നിവ ഉപയോഗിച്ചോ പ്രയോഗത്തിലൂടെയോ മതപരിവർത്തനം നടത്താൻ കഴിയില്ല. പ്രേരണയോ ഏതെങ്കിലും വഞ്ചനാപരമായ മാർഗത്തിലൂടെയോ വിവാഹത്തിലൂടെയോ”.

മേൽപ്പറഞ്ഞ പ്രസ്താവനയുടെ ലംഘനമാണ് പരിവർത്തനമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കണ്ടെത്തുകയാണെങ്കിൽ, പ്രത്യേക മതപരിവർത്തനം നിയമവിരുദ്ധമായി കണക്കാക്കും.

പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരെ മതം മാറ്റുന്നവര്‍ക്ക് 2 മുതല്‍ 10 വര്‍ഷം വരെ തടവും 25000 രൂപ പിഴയുമുണ്ടാകും. കൂട്ടമായി മതംമാറ്റം സംഘടിപ്പിച്ചാല്‍ പരമാവധി 1 മുതല്‍ 10 വര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

മതം മാറുന്നവര്‍ 60 ദിവസം മുമ്ബെങ്കിലും അപേക്ഷ നല്‍കേണ്ടതുണ്ട്. വ്യക്തിവിവരങ്ങല്‍ കാണിച്ച്‌ ജില്ലമജിസ്‌ട്രേറ്റിന് നല്‍കുന്ന അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തും. മതം മാറ്റ ചടങ്ങ് നടത്തുന്നവർ ചടങ്ങിന് ഒരു മാസം മുമ്ബ് അപേക്ഷ നല്‍കണം. മതം മാറുന്ന വ്യക്തി മതം മാറിയതിന് ശേഷം 60 ദിവസങ്ങള്‍ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ജില്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകുകയും വേണമെന്നും പുതിയ നിയമം പറയുണ്ട്. എന്നാൽ

പഴയ മതത്തിലേക്ക് വീണ്ടും മാറാൻ ആഗ്രഹിക്കുന്നവർക്ക് നിയമം ബാധകമല്ല.