റാഞ്ചി:ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവുമായ ചംപൈ സോറൻ ബിജെപിയില്‍ ചേർന്നു.കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഝാർഖണ്ഡ് ബിജെപി അദ്ധ്യക്ഷൻ ബാബുലാല്‍ മരന്ദി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു ചംപൈ സോറന്റെ ബിജെപി പ്രവേശനം.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചംപൈ സോറൻ ജെഎംഎമ്മില്‍ നിന്ന് രാജിവച്ചത്. വർഷങ്ങളോളം താൻ സേവനം ചെയ്ത ജെഎംഎമ്മിന്റെ നിലവിലെ പ്രവർത്തനശൈലിയും നയങ്ങളുമാണ് പാർട്ടി വിടാൻ നിർബന്ധിതനാക്കിയതെന്ന് ചംപൈ സോറൻ പ്രതികരിച്ചിരുന്നു. ഒപ്പം തന്നെ ഝാർഖണ്ഡ് മന്ത്രിസഭയിലെ ചുമതലയുംഎംഎല്‍എ സ്ഥാനവും അദ്ദേഹം രാജിവച്ചു.
കുടുംബത്തിന് തുല്യമായിരുന്നു ജെഎംഎം. അവിടെ നിന്ന് പുറത്തുപോകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. വളരെ വേദനയോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഡൽഹിയിലും കൊൽക്കത്തയിലും ജാർഖണ്ഡ് സർക്കാർ എന്നെ നിരീക്ഷണത്തിലാക്കിയതിന് ശേഷം ബിജെപിയിൽ ചേരാനുള്ള എൻ്റെ ദൃഢനിശ്ചയം ശക്തിപ്പെട്ടുവെന്ന് സോറൻ വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ നടന്ന സംഭവവികാസങ്ങളാണ് അതിലേക്ക് നയിച്ചതെന്നും ജെഎംഎം നേതാവ് ഷിബു സോറന് നല്‍കിയ രാജിക്കത്തില്‍ ചംപൈ സോറൻ വ്യക്തമാക്കി. അനാരോഗ്യം കാരണം രാഷ്‌ട്രീയത്തില്‍ സജീവമല്ലെങ്കിലും ഷിബു സോറൻ എന്നും തന്റെ വഴികാട്ടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്ക് ഗോത്രവർഗ്ഗക്കാരുടെ വ്യക്തിത്വം സംരക്ഷിക്കാനും ജാർഖണ്ഡിലെ സന്താൽ പർഗാനയിലെ നുഴഞ്ഞുകയറ്റം തടയാനും കഴിയും.” “ഒരുപാട് ആലോചനകൾക്ക് ശേഷമാണ് ഞാൻ ബിജെപിയിൽ ചേരുന്നത്.
അവിടെ നിന്ന് ആദിവാസികളുടെ അസ്തിത്വം സംരക്ഷിക്കാൻ ഞാൻ പ്രവർത്തിക്കും. അവരുടെ ജനസംഖ്യ കുറയുന്നു, ഈ വിഷയത്തിൽ ഞാൻ എൻ്റെ ശബ്ദം ഉയർത്തും. ബിജെപിയിൽ ചേർന്നതിന് ശേഷം, എന്നെ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഏറ്റെടുക്കും,” തൻ്റെ ഔപചാരിക പ്രവേശനത്തിന് മുന്നോടിയായി വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച മുൻ ജെഎംഎം നേതാവ് പറഞ്ഞു.
“കൊൽഹാൻ ടൈഗർ” എന്നറിയപ്പെടുന്ന സോറൻ, കഴിഞ്ഞയാഴ്ച ജാർഖണ്ഡ് മുക്തി മോർച്ചയിൽ (ജെഎംഎം) രാജിവച്ചു, സംസ്ഥാന സർക്കാരിൻ്റെ “നിലവിലെ പ്രവർത്തന ശൈലിയും നയങ്ങളും” താൻ ദീർഘകാലം പ്രവർത്തിച്ചിരുന്ന പാർട്ടിയിൽ നിന്ന് പുറത്തുപോകാനുള്ള കാരണമാണെന്ന് പ്രസ്താവിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് JMM നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻഇഡിയുടെ അറസ്റ്റിലായതിനെ തുടർന്നാണ് ചംപൈ സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയായത്. ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. എന്നാല്‍ ഹേമന്തിന് ജൂലൈയില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പദവിയില്‍ നിന്നൊഴിയാൻ ചംപൈ സോറൻ നിർബന്ധിതനായി. മുഖ്യമന്ത്രി എന്ന നിലയില്‍ സ്വന്തം പാർട്ടിയില്‍ നിന്ന് ലഭിച്ച പരിഗണന തീർത്തും അപമാനകരമാണെന്ന് ചംപൈ സോറൻ പറഞ്ഞിരുന്നു.

