ലോകസഭ ഇലക്ഷൻ ബഹിഷ്കരിക്കും; ഭീഷണിയുമായി ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓർഗനൈസേഷൻ.

കൊഹിമ:ഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓർഗനൈസേഷൻ(ഇഎൻപിഒ) പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച്‌ ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്തുനാഗാലാന്റിലെ ആറു ജില്ലകള്‍ ചേർത്ത് പ്രത്യേക ഭരണസംവിധാനം അഥവാ പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് പിന്മാറാൻ ഇവർ കൂട്ടാക്കിയില്ല. ഇനിയും കേന്ദ്രം ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഒരേയൊരു ലോക്‌സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യില്ലെന്നാണ് ഇവരുടെ തീരുമാനം.

മോൺ, കിഫിർ, ലോങ്‌ലെങ്, നോക്ലാക്, ഷമാറ്റോർ, തുൻസാങ് ജില്ലകൾ ഉൾപ്പെടുന്നതാണ് കിഴക്കൻ നാഗാലാൻഡ് .

നാഗാലാൻഡിലെ 60 നിയമസഭാ സീറ്റുകളിൽ ഇരുപതും കിഴക്കൻ നാഗാലാൻഡിൽ നിന്നുള്ളതാണ്. ഈ മണ്ഡലങ്ങളിലെ പ്രതിനിധികൾ അതിർത്തി നാഗാലാൻഡ് ടെറിട്ടറി വിഷയം ചർച്ച ചെയ്യാൻ ന്യൂഡൽഹിയിലെത്തിയതിനാൽ ടുൻസാങ് യോഗത്തിൽ പങ്കെടുക്കാനായില്ല.
സംസ്ഥാനത്തെ ഇരുപത് എംഎല്‍എമാരും മറ്റ് പല സംഘടനകളുമായി മാരത്തോണ്‍ ചർച്ചകള്‍ സംഘടിപ്പിച്ച ശേഷം കഴിഞ്ഞ ദിവസവും തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് സംഘടന അറിയിച്ചിരിക്കുന്നത്. ഈസ്റ്റേണ്‍ നാഗാലാന്റ് ലെഗിസ്‌ലേച്ചേഴ്‌സ് യൂണിയനിലുള്ള 20 എംഎല്‍എമാർ ഇഎൻപിഒ പ്രവർത്തകരോട് തങ്ങളുടെ തീരുമാനം മാറ്റണമെന്ന്ആവശ്യപ്പെട്ടിരുന്നു.