സാംപിത്രോദ രാജിവച്ചു.

NEW DELHI/INDIA, 10NOV09 - Sam Pitroda in the Creating the Next "Indovations" session. Participants captured during the World Economic Forum's India Economic Summit 2009 held in New Delhi, 8-10 November 2009. ..Copyright (cc-by-sa) (C) World Economic Forum (www.weforum.org/Photo Eric Miller emiller@iafrica.com)

ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച്‌ സാം പിത്രോദ(സത്യനാരായണ ഗംഗാറാം പിത്രോഡ) ഒഡീഷയിൽ ജനിച്ച ഇദ്ദേഹത്തിൻ്റെ കർമ്മമണ്ഡലം ഇപ്പോൾ അമേരിക്കയിലാണ് , പിത്രോഡയുടെ വംശീയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. തീരുമാനം പിത്രോദ സ്വയം എടുത്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇന്ത്യക്കാര്‍ ആഫ്രിക്കക്കാരെയും അറബികളെ പോലെയും ചൈനീസ് വംശജരെ പോലെയും യൂറോപ്യൻസിനെ പോലെയും ആണ് എന്ന്  ഇംഗ്ലീഷ് ദിനപത്രമായ സ്‌റ്റേറ്റ്‌സ്‌മാനുമായുള്ള  നല്‍കിയ അഭിമുഖത്തിലാണ് സാം പിത്രോദ വിവാദപരമായ പ്രതികരണം നടത്തിയത്. ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച്‌ ഉദാഹരിക്കുമ്ബോഴായിരുന്നു പിത്രോദയുടെ വിവാദ പരാമര്‍ശം. വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് രാജ്യത്തെ ജനങ്ങള്‍ 75 വര്‍ഷം അതിജീവിച്ചത്. അവിടെയും ഇവിടെയും കുറച്ച്‌ വഴക്കുകള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക് ഒരുമിച്ച്‌ ജീവിക്കാന്‍ കഴിഞ്ഞു. തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമല ഇതിനെതിരെ രംഗത്തെത്തി.ഞാനും കറുത്തവനാണ്, എന്നാല്‍ ഭാരതീയനാണ് എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇതിനെതിരെ കേസ് എടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മ്മയും മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങും പ്രതികരിച്ചു.