ന്യൂഡല്‍ഹി: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബില് എന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനും മതത്തിനും നേരയുള്ള ആക്രമണം. മുസ്ലിം ഇതര വിഭാഗങ്ങള് എത്തുന്നത് മതസ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളി. രാമക്ഷേത്ര ഭരണസമിതിയില് അഹിന്ദുക്കളെ അംഗങ്ങളാക്കുമോ എന്ന് ചോദിച്ച കോണ്ഗ്രസ് ഭരണഘടനക്ക് നേരെയുള്ള ആക്രമണമാണെന്നും ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡിന്റെയും വഖഫ് കൗൺസിലിന്റെയും അധികാരങ്ങളെ തകർക്കുന്നതാണിതെന്ന് എന്.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു. ദേവസ്വം ബോർഡില് ഹിന്ദുവല്ലാത്ത ആളെ ഉള്പെടുത്തുമോയെന്ന് കെ.സി വേണുഗോപാൽ ചോദിച്ചു.
ഇത് ഭരണഘടന തത്വങ്ങള്ക്ക് വിരുദ്ധമാണ്. ഈ നിയമം ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കിയാൽ അത് തീർച്ചയായും റദ്ദാക്കപ്പെടുമെന്ന് മുന്നറിയിപ്പ് നല്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വത്തിന് മേലുള്ള കടന്നു കയറ്റമെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.ബില് ഭരണഘടനാവിരുദ്ധമെന്ന് തൃണമൂല് കോണ്ഗ്രസ് അംഗങ്ങള് പറഞ്ഞു. മുസ്ലിങ്ങളോടുള്ള വിവേചനമാണ് ബില്ലെന്ന് സമാജ് വാദി പാര്ട്ടി തുറന്നടിച്ചു. വഖഫ് ഭേദഗതി ബില് ഭൂമി വില്പ്പനക്കുള്ള ബി.ജെ.പി അംഗങ്ങളുടെ താല്പ്പര്യാര്ത്ഥമുള്ള ഒഴികഴിവ് മാത്രമാണെന്ന് അഖിലേഷ് യാദവ് വിമർശിച്ചു.
വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ 1995ലെ വഖഫ് നിയമത്തെ ഏകീകൃത വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി, ഡവലപ്മെന്റ് നിയമം 1995 എന്നാക്കി പേര് മാറ്റിയാണ് തയാറാക്കിയത്. ബില്ലിന്റെ പകര്‍പ്പുകള്‍ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസം നല്കിയിരുന്നു. നീതിയിക്കും അവകാശങ്ങള്‍ക്കുമായി പോരാടുന്നത് തങ്ങള്‍ തുടരും. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായിട്ടല്ല വഖഫ് ബോർഡുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതിയുണ്ടാകുന്നത്. നിരവധി തവണ ഭേദഗതിയ്‌ക്ക് വിധേയമാക്കണം എന്നും കിരണ്‍ റിജ്ജിജു വ്യക്തമാക്കി.
വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ച് ജനതാദള്‍ യുണൈറ്റഡും ടിഡിപിയും. വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കുക ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടു വന്നിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു.പ്രതിപക്ഷം ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യാനാണ് ശ്രമിക്കുന്നത്. വഖഫ് ബോര്‍ഡ് ആരാധനാലയമല്ല. പ്രധാന പ്രശ്‌നങ്ങളില്‍ നിന്നും വഴിതിരിച്ചു വിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബില്‍ ന്യൂനപങ്ങള്‍ക്കെതിരായ കടന്നുകയറ്റമാണെന്ന വാദം കേന്ദ്രമന്ത്രി തള്ളി.
സിഖു കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്തവരാണ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ് അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് ശിഖ് മതക്കാര്‍ കൊല്ലപ്പെട്ടതെങ്ങനെയെന്ന് കെ സി വേണുഗോപാല്‍ പറയണം. ഏത് സിഖ് ടാക്‌സി ഡ്രൈവറാണ് ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയത്?. സിഖുകാരെ കൂട്ടക്കൊല ചെയ്തവരാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് പറയുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ്പറഞ്ഞു.
ബില്ലിനെ ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും ശിവസേനയും പിന്തുണച്ചു. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും ലക്ഷ്യം കാര്യക്ഷമമാക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ടിഡിപി പറഞ്ഞു. ബില്‍ സെലക്‌ട് കമ്മിറ്റിക്ക് അയക്കുന്നതിലും സര്‍ക്കാരിന് പ്രശ്‌നമില്ലെന്ന് ടിഡിപി അംഗം പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ബില്ലെന്നും, വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നതെന്നും ശിവസേന അംഗം അഭിപ്രായപ്പെട്ടു.
വഖഫ് ഭേദഗതി ബില്‍ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ ആവശ്യം പരിഗണിച്ചാണ് നടപടിഭരണഘടനാപരമായ നിരവധി പിഴവുകള്‍ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ വിശദമായ പരിശോധനക്കായാണ് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുന്നത്.

