അഗർത്തല: ത്രിപുരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകർപ്പൻ വിജയം. ജില്ലാ കൗണ്‍സില്‍, പഞ്ചായത്ത് സമിതി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്.ആഗസ്റ്റ് എട്ടിനായിരുന്നു വോട്ടെടുപ്പ്. 70 ശതമാനത്തോളം സീറ്റുകളില്‍ ബിജെപി സ്ഥാനാർത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എട്ട് ജില്ലാ കൗണ്‍സിലിലേക്കുള്ള 116 സീറ്റുകളില്‍ 113 ഇടത്തും ബി.ജെ.പി. ജയിച്ചു. രണ്ടിടങ്ങളില്‍ കോണ്‍ഗ്രസും ഒരിടത്ത് സി.പി.എമ്മും ജയിച്ചു. 35 പഞ്ചായത്തുകളിലെ 423 സീറ്റുകളിലായിരുന്നു മത്സരം. ഇതില്‍ 405 ഇടത്തും ബി.ജെ.പി. ജയിച്ചു. എട്ടിടത്ത് കോണ്‍ഗ്രസും ഏഴിടത്ത് സി.പി.എമ്മും ജയിച്ചു. ഒരിടത്ത് സ്വതന്ത്രനും ജയിച്ചു.
606 ഗ്രാമപഞ്ചായത്തുകളിലേക്കായി 6370 സീറ്റുകളിലേക്കായിരുന്നു മത്സരം. ഇതില്‍ 5945 സീറ്റുകളില്‍ ബി.ജെ.പി. ജയിച്ചു. 147 ഇടത്ത് കോണ്‍ഗ്രസും 150 ഇടത്ത് കോണ്‍ഗ്രസും 150 ഇടത്ത് സി.പി.എമ്മും ബി.ജെ.പി. സഖ്യകക്ഷിയായ തിപ്രമോത പാർട്ടി 102 ഇടത്തും സ്വതന്ത്രർ 20 സീറ്റിലും ജയിച്ചു.

