ഇന്ത്യൻ നിയമസംവിധാനത്തിൽ സമ്പൂർണ്ണ അഴിച്ചുപണി ;ഐപിസി ഇനിമുതൽ ഭാരതീയ ന്യായ സംഹിത.

ന്യൂഡൽഹി:ഐപിസിയുടെ പേര് ഇനി ‘ഭാരതീയ ന്യായ സംഹിത’; മൂന്ന് ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ .രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളെ ‘ഭാരത’വല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ക്രിമിനല്‍ നിയമത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍.ഐപിസിയും സിആര്‍പിസിയും പരിഷ്‌കരിച്ച്‌ കേന്ദ്രത്തിന്റെ ബില്‍. ഇന്ത്യന്‍ പീനല്‍ കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും പരിഷ്കരിക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. സുപ്രധാന ബില്‍ ലോക്‌സഭയില്‍ അമിത് ഷാ അവതരിപ്പിച്ചു. (New bill on IPC will completely repeal offence of sedition: Amit Shah)മൂന്ന് ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. സി ആര്‍ പി സിയില്‍ 313 ഭേദഗതികള്‍. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പേര് ‘ഭാരതീയ ന്യായ സംഹിത’യെന്നും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ പേര് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യെന്നും മാറ്റും. തെളിവ് നിയമത്തിന് പകരം സാക്ഷ്യബില്‍. ആള്‍ക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷ. പുതിയ നിയമത്തില്‍ രാജ്യദ്രോഹക്കുറ്റം ഉണ്ടാവില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കും. കൂട്ട ബലാല്‍സംഗത്തിന് 20 വര്‍ഷമോ ജീവപര്യന്തമോ തടവുശിക്ഷ നിര്‍ദേശിക്കുന്നു. മാറ്റങ്ങള്‍ നീതി ഉറപ്പാക്കാനെന്ന് അമിത് ഷാ വ്യക്തമാക്കി.