സേനയെ പിൻവലിക്കും; മോദി – ഷിജിൻ പിംഗ് .


ജൊഹാനസ്ബര്‍ഗ്: കിഴക്കൻ ലഡാക്കിലെ സേനാപിന്മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി- ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ധാരണയായി.ബ്രിക്സ് സമ്മേളനത്തിനിടെ ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

അതിര്‍ത്തിയിലെ സേനാപിന്മാറ്റം വേഗത്തിലാക്കാൻ ഇരു രാഷ്ട്രത്തലവന്മാരും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു.

ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിന് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടതും അതിര്‍ത്തി രേഖകള്‍ പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രിപറഞ്ഞു.