69- മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.അല്ലു അര്‍ജജുന്‍ മികച്ച നടനുളള അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിക്കുളള പുരസ്‌കാരം ആലിയ ഭട്ടും കൃതി സനോണും നേടി.ഇന്ദ്രന്‍സിന് ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരമാര്‍ശം ലഭിച്ചു. മികച്ച മലയാള ചിത്രമായി ഹോം എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫീച്ചര്‍ ചിത്രത്തിനുളള അവാര്‍ഡ് റോക്കട്രി ദ നമ്ബി ഇഫക്റ്റിസിന് ലഭിക്കുകയുണ്ടായി.ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി അച്ഛനും മകനും. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്ത സംഗീത സംവിധായകൻ എം.എം കീരവാണിയും മകൻ കാലഭൈരവയും പുരസ്കാരം നേടിയത്.കീരവാണി മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് മകന്‍ കാലഭൈരവയെ തേടിയെത്തിയത്. ‘കൊമരം ഭീമുഡോ’ എന്ന ഗാനമാണ് കാലഭൈരവയെ നേട്ടത്തിന് അര്‍ഹനാക്കിയത്. ആര്‍.ആര്‍.ആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് കീരവാണിക്ക് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആറും സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്തിയവാഡിയും ഷൂജിത്ത് സര്‍ക്കാറിന്റെ ഹിന്ദി ചിത്രം സര്‍ദാര്‍ ഉദ്ദവുമാണ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്.

