അക്രമണത്തില്‍ മൂന്ന് കറുത്ത വര്‍ഗക്കാര്‍ ദാരുണമായി കൊല്ലപ്പെട്ടു.ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് കറുത്ത വര്‍ഗക്കാരെ ലക്ഷ്യമിട്ടെത്തിയ അക്രമി വെടിയുതിര്‍ത്തത്. രണ്ടുപുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്.
20-കാരനായ അക്രമി പിന്നീട് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു അക്രമം. മാസ്‌കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ചാണ് കറുത്ത വര്‍ഗക്കാര്‍ക്ക് വേണ്ടിയുള്ള പ്രാദേശിക യൂണിവേഴ്‌സിറ്റിയായ എഡ്വേര്‍ഡ് വാട്ടേഴ്സ് യൂണിവേഴ്സിറ്റിയില്‍ അക്രമി എത്തിയത്. ഇവിടെ നിന്ന് ഡോളര്‍ ജനറല്‍ സ്‌റ്റോറിലെത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.20 വയസ്സുള്ള ഷൂട്ടർ ഒരു ഗ്ലോക്ക് കൈത്തോക്കും AR-15 സെമി-ഓട്ടോമാറ്റിക് റൈഫിളും ഉപയോഗിച്ചതായി വാട്ടേഴ്സ് പറഞ്ഞു, . ബുള്ളറ്റ് റെസിസ്റ്റന്റ് വെസ്റ്റ് ആയിരുന്നു അയാൾ ധരിച്ചിരുന്നത്.

