റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് നേരെ തുടര്‍ച്ചയായി അഴിമതി ആരോപണം. ഖനന കുംഭകോണത്തിന് പിന്നാലെ അനധികൃത ഭൂമി ഇടപാടുകളാണ് ഇഡി കണ്ടെത്തിയത്.ഖനന അഴിമതിക്ക് പിന്നാലെ അനധികൃത ഭൂമി ഇടപാടിലും പങ്കുണ്ടെന്നുള്ള ആരോപണം ശക്തമായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ഹേമന്ത് സോറൻ. 100 വര്‍ഷം പഴക്കമുള്ള ഭൂമി രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് നടത്തിയ ഇടപാടുകളില്‍ സോറൻ ഉള്‍പ്പെട്ടതായാണ് ആരോപണം.
ഭൂമിയിടപാട് ആരോപണം മുഖ്യമന്ത്രി ഹേമന്ത് സോറന് വലിയ തിരിച്ചടിയാകും. 93 വര്‍ഷം പഴക്കമുള്ള ഭൂമിയുടെ രേഖകള്‍ വ്യാജമായി നിര്‍മിച്ചവയാണെന്നും ഇടപാടില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പ്രാദേശിക വ്യവസായികള്‍ക്കും പങ്കുണ്ടെന്നുമാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഭൂമി കുംഭകോണം അന്വേഷിക്കുന്നതിനിടയില്‍ ഹേമന്ത് മറ്റ് അനധികൃത സ്വത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.ഖനന അഴിമതിയുമായി ബന്ധപ്പെട്ട് നാല് തവണയാണ് ഇഡി സോറനെ വിളിച്ചുവരുത്തിയത്. ഒരെണ്ണത്തില്‍ മാത്രമാണ് സോറൻ ഇതുവരെ ഹാജരായിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഒരു ജെഎംഎം എംഎല്‍എയും അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോറൻ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരിക്കുകയാണ്.

