ചെന്നെ:സനാതന ധര്‍മം എന്നത് സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും അതിനെ നിര്‍മാര്‍ജനം ചെയ്യണമെന്നും തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ.സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോര, നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
”ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങിനെതന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധര്‍മമെന്ന വാക്ക് സംസ്കൃതത്തില്‍ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യം ചെയ്യാൻ പാടില്ലാത്ത് എന്നുമാണ്ഇതിന്റെ അര്‍ഥം” -ഉദയനിധി പറഞ്ഞു.
ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. സനാതന ധര്‍മത്തെ മലേറിയോടും ഡെങ്കിപ്പനിയോടും ഉപമിച്ച് നിര്‍മാര്‍ജം ചെയ്യണമെന്ന് പറഞ്ഞതിലൂടെ, ഭാരതത്തിലെ 80 ശതമാനം ജനങ്ങളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അമിത് മാളവ്യ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. എന്നാല്‍ സനാതന ധര്‍മം പിന്തുടരുന്നവരെ വംശഹത്യ നടത്തുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉദയനിധി വ്യക്തമാക്കി. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് സനാതന ധര്‍മം ചെയ്യുന്നതെന്നാണ്
വിവാദ പരാമര്‍ശം നടത്തിയ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതിനൽകി.സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സനാതനധര്‍മം പിന്തുടരുന്ന വ്യക്തിയെന്ന നിലയില്‍ തന്‍റെ വികാരത്തെ മന്ത്രിയുടെ പരാമര്‍ശം വ്രണപ്പെടുത്തിയെന്നും വിനീത് ജിൻഡാല്‍ ആരോപിച്ചു.
സനാതനധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്നും കൊതുക്, കൊറോണ, മലേറിയ എന്നിവ പോലെ ധര്‍മത്ത നിര്‍മാര്‍ജനം ചെയ്യണമെന്നും പറഞ്ഞ ഉദയനിധി സ്റ്റാലിന്‍റെ വാക്കുകള്‍ സനാതനധര്‍മത്തെ പിന്തുണയ്ക്കുന്നവരുടെ വംശഹത്യക്കുള്ള ആഹ്വാനമാണെന്നും പരാതിക്കാരൻ പറഞ്ഞു.

