വാഗണർ ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ .


ലണ്ടൻ :റഷ്യയിലെ സ്വകാര്യ പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ച്‌ ബ്രിട്ടൻ. ബ്രിട്ടനിലെ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ക്ക് കീഴിലുള്ള നിരോധിത സംഘടനയായാണ് വാഗ്നര്‍ ഗ്രൂപ്പിനെ പ്രഖ്യാപിച്ചത്.വാഗ്നര്‍ സംഘങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് 14 വര്‍ഷം തടവോ, പിഴയോ അടക്കമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. ഇസ്‌ലാമിക് സ്റ്റേറ്റിനും, അല്‍-ഖ്വയ്‌ദയ്‌ക്കും തുല്യമാക്കിയാണ് വാഗ്നര്‍ ഗ്രൂപ്പിനെ പ്രഖ്യാപിച്ചത്.

”വാഗ്നര്‍ ഗ്രൂപ്പ് അക്രമാസക്‌തവും വിനാശകരവുമായ ഒരു സംഘടനയാണ്. അതിനെ വ്‌ളാഡിമിര്‍ പുട്ടിന്റെ റഷ്യയുടെ വിദേശത്ത് സൈനിക ഉപകരണമാക്കി പ്രവര്‍ത്തിച്ചതായി” ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാൻ പറഞ്ഞതായി മാധ്യമറിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.