ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി വിവിധ പാര്‍ലമെന്‍ററികാര്യ സമിതികള്‍ പുനഃസംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.പ്രതിരോധകാര്യ സമിതിയില്‍ രാഹുല്‍ ഗാന്ധിയെ നിലനിര്‍ത്തി. ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി, വനം കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേശ് തുടരും.
ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, ധനകാര്യം, ആരോഗ്യം എന്നീ ആറു സുപ്രധാന സമിതികളുടെ അധ്യക്ഷസ്ഥാനം ബിജെപിയും സഖ്യകക്ഷികളും പങ്കിട്ടെടുത്തു. ഈ മാസം 13 മുതലാണ് പുതിയ സമിതി നിലവില്‍ വന്നിരിക്കുന്നത്. വാണിജ്യകാര്യങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വിയെ നിയമിച്ചു. കോണ്‍ഗ്രസിലെ ശശി തരൂര്‍- രാസവളങ്ങള്‍ക്കായുള്ള സമിതി, ഡിഎംകെയിലെ കനിമൊഴി-ഗ്രാമവികസനം പഞ്ചായത്തീരാജ്, ഡിഎംകെയിലെ തിരുച്ചി ശിവ- വ്യവസായ സമിതി, ജെഡിയുവിലെ രാജീവ് രഞ്ജൻ സിംഗ്- പാര്‍പ്പിട, നഗരകാര്യ സമിതി, വൈഎസ്‌ആര്‍. കോണ്‍ഗ്രസിലെ വിജയസായി റെഡ്ഡി- ഗതാഗതം, വിനോദസഞ്ചാരം, സാംസ്കാരികം എന്നിവരാണ് സമിതിയുടെ അധ‍്യക്ഷ പദവിയിവിയിൽ എത്തിയത്.

