തഹാവൂർ റാണയുടെ കൈമാറ്റം വൈകും.

വാഷിംഗ്‌ടണ്‍: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള ഉത്തരവ് യുഎസ് കോടതി സ്റ്റേചെയ്തു.അപ്പീല്‍ കോടതിയിലെ അന്തിമവിധി വരുന്നതുവരെയാണ് സ്റ്റേ നിലനില്‍ക്കുക. കാലിഫോര്‍ണിയയിലെ ജില്ല കോടതി വിധിക്കെതിരെ 62കാരനായ റാണ ഒമ്ബതാം സര്‍ക്യൂട്ട് കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ഡിസ്ട്രിക്‌ട് ജഡ്ജി ഡെയ്ല്‍ എസ്. ഫിഷര്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. റാണയെ കൈമാറുന്നതിന് സ്റ്റേ അനുവദിക്കരുതെന്ന സര്‍ക്കാര്‍ ശുപാര്‍ശ തള്ളിയാണ് ജഡ്ജിയുടെ നടപടി.

Read Full News

പുതിയ രാഷ്ട്രീയ ലക്ഷ്യവുമായി നേപ്പാൾ ജനത പാർട്ടി .

ബ കാഠ്മണ്ഡു :നേപ്പാളിലെ അതിവേഗം വളരുന്ന രാഷ്ട്രീയ പാർട്ടിയാണ് നേപ്പാൾ ജനതാ പാർട്ടി . 2008 ലെ ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേപ്പാളിലെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്റ്റർ ചെയ്തത്. പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് ഭരണം നിലയ്ക്കുന്ന നേപ്പാളിന്റെ രാഷ്ട്രീയത്തിലേക്ക് ഭാരതീയ ജനതാ പാർട്ടി ചുവടുവെക്കുന്നു.രാജ്യത്തിന്റെ ഹിന്ദു സ്വത്വം പുനസ്ഥാപിക്കാനും രാജ്യത്തെ വികസനം കൊണ്ടുവരാനും എന്ന മുദ്രാവാക്യവും ആയിട്ടാണ് നേപ്പാളി ജനത പാർട്ടി എന്ന പുതിയ രാഷ്ട്രീയ പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കുന്നത്.ബിജെപിയുടെ ചിഹ്നവും അതെ കൊടിയും ആയിട്ടാണ്…

Read Full News

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു.

മോസ്കൊ.റഷ്യയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ലൂണ-25 ലാൻഡര്‍ ചന്ദ്രനില്‍ തകര്‍ന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രന്‍റെ ഉപരിതലത്തിലിടിച്ച്‌ തകര്‍ന്നതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് ആണ് അറിയിച്ചത്.ശനിയാഴ്ച ലൂണ-25മായുള്ള ബന്ധം റോസ്കോസ്മോസിനു നഷ്ടമായിരുന്നു. ലൂണ-25 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പേടകത്തിനു സാങ്കേതിക തകരാര്‍ നേരിട്ടതായി റഷ്യൻ ബഹിരാകാശ ഏജൻസി ശനിയാഴ്ച അറിയിച്ചിരുന്നു. വിക്ഷേപണം പരാജയപ്പെട്ടതിനെക്കുറിച്ച്‌അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25ന് 800 കിലോയാണു ഭാരം. കഴിഞ്ഞ ബുധനാഴ്ച ലൂണ…

Read Full News

18 വയസ്സിൽ താഴെയുള്ളവരുടെ ലൈംഗിക ബന്ധം ;സുപ്രീംകോടതി കേന്ദ്രത്തിനോട് നിലപാട് ചോദിച്ചു.

സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്, 18 പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ നിരവധിപേര്‍ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനാപരമായി സാധൂകരിക്കാവുന്നതല്ലെന്നും നിയമത്തിലെ ഈയൊരു ശൂന്യമായ ഭാഗം നികത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 16നും 18നും ഇടയിലുള്ളവര്‍ക്ക് മാനസികവും ശാരീരികവും സാമൂഹികവുമായി കാര്യങ്ങള്‍ മനസ്സിലാക്കാനും സ്വതന്ത്രമായി തീരുമാനം എടുക്കാനും സാധിക്കും. സ്വാതന്ത്ര്യപൂര്‍വം സ്വമേധയാ തീരുമാനം എടുക്കുന്നതിന് കൗമാരക്കാരെ ഭരണകൂടങ്ങള്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.

Read Full News

ജമ്മു കാശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ ഭാര്യ പാകിസ്ഥാന്റെ ഉന്നത പദവിയിലേക്ക് .

ജമ്മു കാശ്മീർ വിഘടനവാദി നേതാവിന്റെ ഭാര്യ പാകിസ്ഥാനിലെ മുഖ്യ ഉപദേഷ്ടാവ്.ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ കാവല്‍പ്രധാനമന്ത്രി അൻവറുല്‍ കാകറിന്റെ പ്രത്യേക ഉപദേഷ്ടാവായി മുഷാല്‍ ഹുസൈൻ മാലിക്കിനെ നിയമിച്ചു. കാവല്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെയാണ് അഞ്ച് ഉപദേഷ്ടാക്കളിലൊരാളായി മുഷാലിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്.മനുഷ്യാവകാശം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളിലെ ഉപദേശകസ്ഥാനമാണ് മുഷാലിന് ലഭിച്ചത്. ജമ്മുകശ്മീര്‍ ലിബറേഷൻ ഫ്രണ്ട് തലവനായിരുന്ന യാസിൻ മാലിക്കണ് മുശാല്‍ ഹുസൈന്റെ ഭർത്താവ്. ഭീകരപ്രവര്‍ത്തനത്തിന് സാമ്ബത്തികസഹായം നല്‍കിയെന്ന കേസില്‍ യാസിൻ മാലിക് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിലാണ് ഉള്ളത്. 2009-ലാണ്…

Read Full News

കേന്ദ്രകേന്ദ്ര ഗവൺമെൻറ് സ്ഥാപനങ്ങൾ അടക്കം നിയന്ത്രിക്കുന്നത് ആർ എസ് എസ് ;രൂക്ഷ വിമർശനവുമായി രാഹുൽ .

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേന്ദ്രഭരണ പ്രദേശമായ ലേ-ലഡാക്കിൽ പര്യടനം നടത്തും. ഇന്ന് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനൊപ്പം ലഡാക്കിലെ വിവിധ സ്ഥലങ്ങളിലെ യുവാക്കളുമായും രാഹുൽ സംവദിക്കും. രാഹുൽ ഗാന്ധി ലഡാക്കിലെ എൽഎസി സന്ദർശിക്കും. എല്ലാ സ്ഥാപനങ്ങളിലും ആർഎസ്എസ് തങ്ങളുടെ ആളുകളെ നിർത്തിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.മന്ത്രിസഭയുടെ ആൾക്കാർ വരെ ആർഎസ്എസുകാരാണ് ആർഎസ്എസ് നേതൃത്വമാണ് ഇവരെ നിയന്ത്രിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

Read Full News

ഐഎസ്  ചാരനായ യുപി സ്വദേശിയെ അറസ്റ്റ് ചെയ്തു;രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ഇയാൾ കൈമാറി.

ന്യൂഡല്‍ഹി: ഐഎസ്‌ഐ ചാരനായ പ്രവര്‍ത്തിച്ച്‌ സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്ത് വിവരങ്ങള്‍ ചോര്‍ത്തിയ ഭീകരനെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി.കലീം അഹമ്മദെന്നയാളാണ് പിടിയിലായത്. രാജ്യത്ത് ജിഹാദ് വളര്‍ത്താന്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. വിവിധ സേനാ വിഭാഗങ്ങളെ ഇയാള്‍ നിരീക്ഷിച്ചുവരികെയായിരുന്നു. ഐഎസ്‌ഐ ചാരനായി പ്രവര്‍ത്തിച്ചിരുന്ന പ്രതി രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സമാധാനവും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വാട്‌സ് ആപ്പ് വഴി രാജ്യത്തിന്റെ സുരക്ഷാ മേഖലകളുടെ ഫോട്ടോകളും വീഡിയോകളും തീവ്രവാദ ഗ്രൂപ്പിന്…

Read Full News

സിം കാർഡുകൾ കൂട്ടമായി വാങ്ങാനാകില്ല; ഡീലർമാർക്ക് പൊലീസ് വെരിഫിക്കേഷനും നിർബന്ധമാക്കി കേന്ദ്രം.

ന്യൂഡൽഹി: രാജ്യത്തെ സിം ഡീലർമാർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ബള്‍ക്ക് കണക്ഷനുകള്‍ നൽകുന്നത് നിർത്തലാക്കിയതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വ്യാജ സിം കാർഡുകൾ നിയന്ത്രിക്കുന്നതിനായാണ് ഈ നടപടിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 52 ലക്ഷം വ്യാജ മൊബൈല്‍ കണക്ഷനുകള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചതായി മന്ത്രി പറഞ്ഞു. കൂടാതെ 67,000 ഡീലര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 മെയ് മുതല്‍…

Read Full News

കർണാടകയിൽ വ്യാപക ലോകായുക്ത റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു

കർണാടകയിലെ 48 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ് .200 ലധികം സംഘങ്ങൾ റെയ്ഡിൽ പങ്കെടുത്തതായി ലോകായുക്ത വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ, ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത നാല് എഫ്‌ഐആറുകളുമായി ബന്ധപ്പെട്ട് 10 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ് നടത്തുന്നു.സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളും ലക്ഷ്യമിട്ട് കർണാടക ലോകായുക്ത വ്യാഴാഴ്ച സംസ്ഥാനത്തുടനീളമുള്ള 48 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി. ബെംഗളൂരു, ബിദർ, കുടക്, ചിത്രദുർഗ, ദാവൻഗരെ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചിരുന്നു.കുടക് അഡീഷണൽ എസ്പി നഞ്ചുണ്ടെ ഗൗഡയുടെ…

Read Full News

ഹിമാചലിൽ മഴ തുടരുന്നു ;മരണം 80 കവിഞ്ഞു.

ഷിംല:ഒരാഴ്ചയിലേറെയായി തുടരുന്ന അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും മിന്നല്‍പ്രളയങ്ങളിലുംപെട്ട് ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 81 മരണം സ്ഥിരീകരിച്ചു.വരും ദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലവാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹിമാചല്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഇതില്‍ 13പേരുടെ മൃതദേഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഹിമാചലിലെ സമ്മര്‍ഹില്‍ , ഫാഗ്ലി , കൃഷ്ണ നഗര്‍ എന്നീ മൂന്നുപ്രദേശങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. സമ്മര്‍ ഹില്ലില്‍ നിന്ന് 13 മൃതദേഹവും ഫാഗ്ലിയില്‍ നിന്ന് അഞ്ചും കൃഷ്ണനഗറില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഇതുവരെ…

Read Full News