കുംഭമേള തുടങ്ങി; തുടക്ക ദിവസത്തിൽ സ്നാനം ചെയ്തത് ഒന്നര കോടി വിശ്വാസികൾ.
പ്രയാഗ് രാജ് :ഉത്തർ പ്രദേശിലെ പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേളക്ക് തുടക്കം. ഇന്നത്തെ പൗഷ് പൂർണിമ മുതല്‍ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ചടങ്ങുകള്‍.ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകളില്‍ 40 കോടി തീർത്ഥാടകർ പങ്കാളികളാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മഹാകുംഭമേളയില്‍ പങ്കെടുക്കും. കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണീ സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. സനാതന ധർമ്മത്തിന്റെ മഹത്വം തിരിച്ചറിയാൻ എല്ലാവരും കുംഭമേളയില്‍ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വിദേശികൾ അടക്കം ലോകമെമ്പാടുമുള്ള ഭക്തർ…

