ദില്ലിയിൽ കൂട്ടുകാർ, കേരളത്തിൽ എതിരാളികൾ; ഇന്ത്യ മുന്നണിക്കെതിരെ സ്മൃതി ഇറാനി.
കൽപ്പറ്റ: ദില്ലിയിലെ കൂട്ടുകാർ കേരളത്തിലെ എതിരാളികളാവുന്ന ഇണ്ടി മുന്നണിയുടെ നിലപാട് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ എൻഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അവര്‍. തമിഴ്നാട്ടിൽ കോൺഗ്രസ്,സിപിഎം, മുസ്ലിം ലീഗ് ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. കേരളത്തിൽ പരസ്പരം പോരടിക്കുന്നു. ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി? രാഹുൽ ഗാന്ധിയാണെങ്കിൽ അദ്ദേഹത്തിനെതിരെ നിങ്ങൾ മത്സരിക്കില്ലല്ലോ. രാഹുലിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം ഇണ്ടി മുന്നണിയിലെ ഘടകകക്ഷികൾ പോലും അംഗീകരിക്കുന്നില്ല. ഇണ്ടി സഖ്യത്തിന് സ്വീകാര്യമല്ലാത്ത രാഹുൽ…

