പുതിയ രാഷ്ട്രീയ പാർട്ടിയുമായ് തമിഴ് നടൻ വിജയ്.
ചെന്നെ:പുതിയ ദ്രാവിട രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് വിജയ്. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പാർട്ടീ രൂപീകരണ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ അദ്ദേഹം പാർട്ടിയുടെ പേര് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാർട്ടീ രൂപീകരണവുമായി ബന്ധപ്പെട്ട് വിജയ് ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹിക്കുന്ന…

