ആക്രമണം ഹമാസ് മുൻകൂട്ടി തയ്യാറാക്കിയത് ;ഇസ്രായേൽ

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ ഞെട്ടിച്ച്‌ ഹമാസ് നടത്തിയ ഭീകരാക്രമണം, ഏകദേശം ഒരു വര്‍ഷത്തോളം ഗൂഢാലോചന ചെയ്ത് നടപ്പിലാക്കിയതാണെന്ന് റിപ്പോര്‍ട്ട്.ഇക്കാര്യം വ്യക്തമാക്കുന്ന പുതിയ തെളിവുകള്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചു. ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് വേണ്ടി ഒരു വര്‍ഷത്തോളം ഭീകരര്‍ പരിശീലനം നടത്തിയിരുന്നതായാണ് കണ്ടെത്തല്‍.കൊല്ലപ്പെട്ട ഹമാസ് ഭീകരരുടെ പക്കല്‍ നിന്നും ലഭിച്ച രേഖകള്‍, ഭൂപടങ്ങള്‍, ആയുധങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇസ്രായേലിന് വിവരം ലഭിച്ചത്. ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത് വഴി മിഡില്‍ ഈസ്റ്റും ഇസ്രായേലുമായുള്ള സംഘര്‍ഷത്തിലേക്ക്…

Read Full News

അസഫാക് ആലത്തിന് തൂക്കുകയര്‍.

എറണാകുളം :ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ആസഫാക് ആലത്തിന് വധശിക്ഷ.എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്.ശിശുദിനവും പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാര്‍ഷികത്തിലും കൂടിയാണ് അഞ്ചുവയസ്സുകാരിക്കെതിരായ അതിക്രൂര കുറ്റകൃത്യത്തില്‍ ശിക്ഷയെന്നതും പ്രത്യേകതയാണ്.രാവിലെ പത്തുമണിയോടെ തന്നെ പ്രതി അസഫാക്കിനെ കോടതിയിലെത്തിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. മനുഷ്യരൂപം പൂണ്ട രാക്ഷസനാണ് അയാളെന്നും, അയാള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും, മരണശിക്ഷ തന്നെ…

Read Full News

മാവോയിസ്റ്റ് – തണ്ടർ ബോൾട്ട് ഏറ്റുമുട്ടലിൽ 2 പേർക്ക് വെടിയേറ്റതായി സംശയം.

കണ്ണൂര്‍ :കണ്ണൂർ ജില്ലയിലെ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി ഞെട്ടിത്തോട് വനമേഖലയിലെ  ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റ്കൾക്ക് വെടിയേറ്റതായി സൂചന . രാവിലെ ഒമ്പതരയോടെ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എട്ട് മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്. ഇതോടെ പൊലീസ് തിരിച്ചടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നാണ് സംശയം. പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു. പിന്നാലെ ഉന്നത പൊലീസ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. രാവിലെ വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘം. ഇതിനിടെ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ…

Read Full News

മണിപ്പൂരിൽ5 സായുധ സംഘങ്ങൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തി.

മണിപ്പൂരിലെ ഒമ്പത് മെയ്‌തേയി തീവ്രവാദ സംഘടനകളെ കേന്ദ്രം നിരോധിച്ചു.സംഘടനകളെ അഞ്ച് വര്‍ഷത്തേക്ക് വിലക്കി ആഭ്യന്തര മന്ത്രാലയം. ഇവയെ യുഎപിഎയ്ക്ക് കീഴില്‍ ‘നിയമവിരുദ്ധ സംഘടനകള്‍’ ആയി കണക്കാക്കിയാണ് കേന്ദ്രത്തിന്റെ തീരുമാനം. വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് നിരോധനം. ഈ സംഘടനകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. ‘1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ടിന്റെ (1967 ലെ 37) സെക്ഷന്‍ 3-ന്റെ ഉപവകുപ്പ് (1) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, എട്ട് മെയ്‌തേയ്…

Read Full News

ടിക്ക് ടോക്കിന് നേപ്പാളിൽ നിരോധനം .

കാഠ്മണ്ഡു:ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ  ടിക് ടോക് നേപ്പാള്‍ നിരോധിച്ചു. സാമൂഹിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ചൈനീസ് ആപ്പ് നിരോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് വിദ്വേഷ പ്രസംഗത്തിന്റെ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക്കിനെ സമൂഹത്തിലെ വലിയൊരു വിഭാഗം വിമര്‍ശിക്കുന്നതായി നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു. നേപ്പാളിലെ കമ്പനിയിലെ പ്രതിനിധികളുടെ അഭാവത്തെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം.”ടിക് ടോക്ക് നിരോധിക്കാനുള്ള തീരുമാനം…

Read Full News

പലസ്തീന്‍ പരാമർശം ;സുല്ല ബ്രെവര്‍മാൻ പുറത്ത്.

പാലസ്തീൻ വിഷയത്തിൽ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ യുകെ ആഭ്യന്തര മന്ത്രി സുല്ല ബ്രെവര്‍മാനെ പുറത്താക്കി. പരാമര്‍ശത്തിന് പിന്നാലെ ലണ്ടനിലടക്കം വലിയ പ്രക്ഷോഭമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ്  ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നടപടി. കഴിഞ്ഞ ആഴ്ചയാണ് പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പോലീസ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് സുല്ല ബ്രെവര്‍മാന്‍ പ്രസ്താവന നടത്തിയത്. യുകെയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരിലൊരാളാണ് ബ്രാവര്‍മാന്‍. ശനിയാഴ്ച നടന്ന ഒരു മാര്‍ച്ച് പോലീസ് കൈകാര്യം ചെയ്തതിനെ കുറിച്ച് മന്ത്രി ലേഖനം എഴുതിയിരുന്നു. ഋഷി സുനകിന്റെ അനുമതിയില്ലാതെയായിരുന്നു ലേഖനം. പലസ്തീന്‍ അനുകൂല…

Read Full News

അഹമ്മദ് സിയാമെന്നിനെ വധിച്ചതായി ഇസ്രായേൽ ; വധിച്ചത് ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറെ .

ഗാസയിലെ ആശുപത്രിയിൽ 1,000 ലേറെ പേരെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രായേല്‍ സൈന്യം. ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറായിരുന്നു അഹമ്മദ് സിയാമെന്നിനെയാണ് വധിച്ചത്. ഇയാള്‍ ഭീകരാക്രമണങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) എക്സില്‍ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ പറഞ്ഞു. ഈ മാസം ആദ്യം ഹമാസിന്റെ ഗാസ മേധാവി യഹ്യ സിന്‍വാറിനെ കണ്ടെത്തി കൊല്ലാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ആഹ്വാനം ചെയ്തിരുന്നു. ഇയാളെ കൊന്നാല്‍…

Read Full News

യുപിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു;അറസ്റ്റിലായവർക്ക് അലിഗർ സർവകലാശാലയിലെ സംഘടനയുമായി ബന്ധം .

ലക്നൗ:ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേര്‍ അറസ്റ്റില്‍. പ്രതികള്‍ രാജ്യത്ത് വന്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. പൂനെ ഇസ്ലാമിക സ്റ്റേറ്റ് മോഡ്യൂൾ കേസിൽ അറസ്റ്റിലായ റിസ്‌വാൻ ഷാനവാസിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരെ പറ്റിയുള്ള വിവരം ലഭിച്ചത്.എന്നിവരെ ചോദ്യം ചെയ്തപ്പോള്‍  ലഭിച്ച വിവരമാണ് വിദ്യാര്‍ഥികളിലേക്ക് അന്വേഷണം എത്തിച്ചത്. ആറ് പേരില്‍ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാക്കിബ് ഇനാം, നവേദ് സിദ്ദിഖി, മുഹമ്മദ് നൊമാന്‍, മുഹമ്മദ് നാസിം എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ…

Read Full News

ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു;ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍.

ഗാസ:ആശുപത്രികളിൽ അക്രമണം ശക്തമാക്കി ഇസ്രായേൽ . ഗാസയിലെ ആശുപത്രികള്‍ ഹമാസ് ഭീകരരുടെ താവളമാണെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹമാസ് ഭീകരര്‍ ആശുപത്രികളെ സുരക്ഷിത താവളമാക്കുകയും രോഗികളെ കവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നും ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു.ഗാസയുടെ മധ്യഭാഗത്തുള്ള മൂന്ന് ആശുപത്രികളെ ഒന്നൊന്നായി ലക്ഷ്യമാക്കി ഇസ്രായേല്‍ ടാങ്കുകള്‍ നീങ്ങുകയാണ്. ഇതിനിടെ ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡര്‍ അഹമ്മദ് സിയാം കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് പ്രഖ്യാപിച്ചു.ഗാസയിലെ റാന്തിസി ആശുപത്രിയില്‍ ആയിരത്തോളം ഗാസ നിവാസികളെ സിയാം ബന്ദികളാക്കിയിരുന്നുവെന്നാണ് വിവരം.  അതേസമയം, ഗാസ മുനമ്പില്‍ ഓരോ 10 മിനിറ്റിലും…

Read Full News

പാർട്ടി മാറ്റം സജീവം; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് .

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളില്‍ നേതാക്കളുടെ കൂറുമാറ്റം തുടരുന്നു. രാജസ്ഥാനില്‍ മുൻമന്ത്രി രാം ഗോപാല്‍ ഭൈരവും മുൻ എംഎല്‍എ അശോക് തൻവറും കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നത് ഇന്നലെയാണ്.ഇരു നേതാക്കള്‍ക്കുമൊപ്പം ഒട്ടേറെ പ്രവര്‍ത്തകരും ബിജെപി സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷിയുടെയും ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ രാജ്യവര്‍ധൻ സിംഗ് റാത്തോഡിന്‍റെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. രാജസ്ഥാനില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമാണെങ്കില്‍ തെലുങ്കാനയില്‍ കോണ്‍ഗ്രസ് വക്താവ് പല്‍വായ് ശ്രവന്തിയാണ് ബിജെപിലേക്കു ചേക്കേറിയത്. ഔദ്യോഗിക പദവികളില്‍നിന്നു രാജിവച്ചതായി അവര്‍ ഇന്നലെ…

Read Full News