ശിവ ശക്തി പോയന്റ് ;വാക് പോരിൽ ഇന്ത്യൻ രാഷ്ട്രീയം.
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്‌ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്‌തിയെന്നു പേരിട്ടതിനെച്ചൊല്ലി കോണ്‍ഗ്രസ്-ബി.ജെ.പി.വാക്‌പോര്.ചന്ദ്രോപരിതലത്തിലെ ഒരു സ്‌ഥലത്തിനു പേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശമില്ലാത്തതിനാല്‍ ഈ പേര് പരിഹാസ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വി പറഞ്ഞു. “ഇപ്പോഴത്തെ നടപടിയില്‍ ലോകം മുഴുവന്‍ ചിരിക്കും. ചന്ദ്രനിലെ ഒരു പോയിന്റിനു പേരിടാന്‍ പ്രധാനമന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. അവിടെ നമ്മുടെ ലാന്‍ഡര്‍ ഇറങ്ങി, അത് വളരെ നല്ലതാണ്, അതില്‍ നമുക്ക് അഭിമാനമുണ്ട്, അക്കാര്യത്തില്‍ സംശയമില്ല. പക്ഷേ നമ്മള്‍ ചന്ദ്രന്റ…

