ഹീവാന്‍സ് നിക്ഷേപ തട്ടിപ്പ്; ടിഎ സുന്ദര്‍മേനോന്‍ അറസ്റ്റില്‍.
കൊച്ചി:നിരവധി കേസുകളില്‍ പ്രതിയായ സുന്ദര്‍മേനോനെ ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൂങ്കുന്നം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹീവാന്‍സ് ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് വഞ്ചിച്ചെന്നാണ് സുന്ദര്‍മേനോന് എതിരെയുള്ള പരാതി. സ്ഥപാനത്തിന്റെ ചെയര്‍മാന്‍ സുന്ദര്‍മേനോന്‍ ആയിരുന്നു. സ്ഥാപനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഉന്നതനായ കോണ്‍ഗ്രസ് നേതാവ് മാനേജിംഗ് ഡയറക്ടറായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിക്ഷേപങ്ങള്‍ തിരികെലഭിക്കാതായതോടെ 18 പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇതിന് പുറമേ മുന്നൂറോളം നിക്ഷേപകരും സ്ഥാപനത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ജമ്മു…

