ജസ്റ്റിൻ ട്രൂഡോ രാജിവച്ചു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവെച്ചു. പ്രധാനമന്ത്രി പദത്തിനൊപ്പം ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെക്കുന്നുവെന്ന് ട്രൂഡോ വ്യക്തമാക്കി.പാര്‍ട്ടിയില്‍ പിന്തുണ നഷ്ടമായതോടെയാണ് രാജി തീരുമാനം. ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.പാര്‍ട്ടിയുടെ അടുത്ത നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷമായിരിക്കും രാജി എന്നും പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ഹനായ ആളെ രാജ്യം അടുത്ത തിരഞ്ഞെടുപ്പില്‍ കണ്ടെത്തുമെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. അടുത്ത തിരഞ്ഞെടുപ്പില്‍ ഈ രാജ്യം ഒരു ‘യഥാര്‍ത്ഥ തിരഞ്ഞെടുപ്പിന്’ ഒരുങ്ങും എന്ന് ട്രൂഡോ പറഞ്ഞു….

