ജയിൽ ചാടാൻ തിരക്ക്; നൂറിലേറെ മരണം.
കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 24 തടവുകാര്‍ വെടിയേറ്റും മറ്റുള്ളവര്‍ തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്. കോംഗോ ആഭ്യന്തര മന്ത്രി ജാക്വമിന്‍ ഷബാനി എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.“പരിക്കേറ്റ 59 പേരെ സർക്കാർ പരിചരിക്കുന്നു, അതുപോലെ തന്നെ ചില സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസുകളും ഉണ്ട്,” അദ്ദേഹം പറഞ്ഞു, ജയിലിൽ ഇപ്പോൾ സമാധാനം പുനഃസ്ഥാപിച്ചു. ബലാത്സംഗ സംഭവങ്ങളെ കുറിച്ച് അദ്ദേഹം…

