കൂട്ട സസ്പെൻഷൻ .നാടകീയ രംഗങ്ങളുമായി ലോകസഭ.
ന്യൂഡൽഹി:സഭയിൽ ബഹളം 31 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്‍ഷന. കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി, ഡിഎംകെ എംപിമാരായ ടി.ആര് ബാലു, ദയാനിധി മാരന്, ടിഎംസിയുടെ സൗഗത റോയ് അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് ശേഷിക്കുന്ന ശീതകാല സമ്മേളനത്തിലും പങ്കെടുക്കാനാവില്ല. അതേസമയം മൂന്ന് പേരെ പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കെ ജയകുമാര്‍, വിജയ് വസന്ത്, അബ്ദുള്‍ ഖാലിഖ് എന്നിവരെയാണ് റിപ്പോര്‍ട്ട് ലഭിക്കുന്നവരെ സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ മുദ്രാവാക്യം വിളിക്കാന്‍ സ്പീക്കറുടെ വേദിയില്‍ കയറിയിരുന്നു. എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം…

