എന്റെ നാല് മന്ത്രിമാരെ ജയിലിൽ അടച്ചാൽ ബിജെപിയുടെ എട്ട് പേരെ ജയിലിൽ അടയ്ക്കും; മമത.
മഹുവ മൊയ്ത്രവിഷയത്തിൽ ആദ്യ പ്രതികരണവുമായി മമത. കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാൻ ബി.ജെ.പി ആസൂത്രണം ചെയ്യുകയാണെന്നും എന്നാല്‍ ഇത് അവര്‍ക്ക് 2024ലെ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തില്‍ ഇതാദ്യമായാണ് മമത ബാനര്‍ജി പ്രതികരിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാൻ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ പിന്തുണക്കുന്നുവെന്ന സൂചനയാണ് മമതയുടെ മറുപടി. ആരോപണം ഉയര്‍ന്നതുമുതല്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ മഹുവയെ പിന്തുണച്ച് രംഗത്ത്…

