രാഷ്ട്രീയ തന്ത്രജ്ഞന് കാലിടറി ;പ്രശാന്ത് കിഷോറിന് കനത്ത തോൽവി.

പ്രശാന്ത് കിഷോറിന്റെ് ജന്‍ സൂരജ് പാര്‍ട്ടിയക്ക് വന്‍ തോല്‍വി .ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ പാർട്ടിക്കാണ് ബീഹാറിൽ വൻ തിരിച്ചടി നേരിട്ടത്.ബീഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും കെട്ടിവെച്ച തുക നഷ്ടമായി .ഇമാംഗഞ്ച് , ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളില്‍ നിന്ന് യഥാക്രമം ജിതേന്ദ്ര പാസ്വാൻ, മുഹമ്മദ് അമാജദ്, സുശീല്‍ കുമാർ സിങ്, കിരണ്‍ സിങ് എന്നിവരെയാണ് ജൻ സൂരജ് പാർട്ടി മത്സരിപ്പിച്ചത്. ഒക്‌ടോബർ രണ്ടിനു പ്രശാന്ത് കിഷോർ തന്റെ പാർട്ടി…

Read Full News

സോറന് ഭരണത്തുടർച്ച;ബിജെപി തന്ത്രങ്ങൾ തകർന്നടിഞ്ഞു.

സോറിന് ഭരണത്തുടർച്ച;ബിജെപി തന്ത്രങ്ങൾ തകർന്നടിഞ്ഞു. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധികാരത്തിലേക്ക്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) ഹേമന്ത് സോറന്‍ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബര്‍ഹെയ്ത് സീറ്റില്‍ വിജയിച്ചു, ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ഗാംലിയേല്‍ ഹെംബ്രോമിനെ പരാജയപ്പെടുത്തി. സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജാര്‍ഖണ്ഡിലെ 81 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ തുടരുമ്ബോള്‍, ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 57 സീറ്റുകളിലും…

Read Full News

കൂറ്റൻ മുന്നേറ്റവുമായി മഹായുതി ;തകർന്നടിഞ്ഞ് കോൺഗ്രസ് സഖ്യം.

മുംബൈ:തകർന്നടിഞ്ഞ് കോൺഗ്രസ് സഖ്യം.നഷ്ടമായത് ലോകസഭ ഇലക്ഷനിൽ നേടിയ മുൻതൂക്കം, ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം മികച്ച ലീഡ് നേടിയിരുന്നു, അതോടെ തുടര്‍ന്നു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം നേടാൻ കഴിയുമെന്നാണ് കോൺഗ്രസ് ,ഉദ്ധവ് പക്ഷത്തിന്റെ ശിവസേന ശരത്ത് അവർ നേതൃത്വം കൊടുക്കുന്ന എൻസിപി സഖ്യം കരുതിയത്.മഹാരാഷ്ട്രയില്‍ 48 ലോക്സഭാ സീറ്റുകളാണുള്ളത്, അതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി 30 സീറ്റുകള്‍ നേടിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വെറും…

Read Full News

കൂറ്റൻ ഭൂരിപക്ഷവുമായി പ്രിയങ്ക;വോട്ടർമാർക്ക് നന്ദി.

കൽപ്പറ്റ:വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്‌സില്‍ കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. നിങ്ങള്‍ ഓരോരുത്തരും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അതീയായ സന്തോഷമുണ്ട്. വരും നാളുകളില്‍ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാന്‍ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തിരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും….

Read Full News

മാവോയിസ്റ്റ് നേതാവിനെ ഏറ്റുമുട്ടൽ വധിച്ചു.

ബംഗളൂരു:മാവോയിസ്റ്റ് കമാന്‍ഡര്‍ വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കിലെ സീതാമ്ബൈലു പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍.ശൃംഗേരി, നരസിംഹരാജപുര, കാര്‍ക്കള, ഉഡുപ്പി മേഖലകളില്‍ അടുത്ത ദിവസങ്ങളില്‍ ഗൗഡയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ വിക്രം ഗൗഡ, ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവ് കൂടിയാണ്. കര്‍ണാടക പൊലീസും ആന്റി നക്‌സല്‍ ഫോഴ്‌സും ഹിബ്രി വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ 5 മാവോയിസ്റ്റുകളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുമായി ഏറ്റുമുട്ടല്‍ ഉണ്ടായി….

Read Full News

ഇസ്രായേൽ അക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്;ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തു.

ജെറുസലേം:കഴിഞ്ഞ മാസം ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പാർചീനിലെ സജീവമായ ആണവായുധ ഗവേഷണ കേന്ദ്രം നശിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് യുഎസ് ഉദ്യോഗസ്ഥരെയും നിലവിലെ ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെയും ഒരു മുൻ ഇസ്രായേലി ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് ആക്സിയോസ് ,ഇസ്രായേൽ ടൈംസ്, ദി ന്യൂ അറബ്, ആർ ബിസി ഉക്രൈൻ,അൽ ജസീറ   ഉൾപ്പെടെയുള്ള വാർത്താ ചാനലുകൾ   വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. യുഎൻ ന്യൂക്ലിയർ നിരീക്ഷകർ തങ്ങളുടെ തങ്ങളുമായി സഹകരിക്കാൻ വിസമ്മതിച്ചതിന് ഇറാനെതിരെ നടപടിയെടുക്കാൻ തുടങ്ങുമ്പോഴാണ് റിപ്പോർട്ട് വന്നത്.കൂടാതെ…

Read Full News

യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി അമേരിക്കൻ ഹിന്ദു നിയമിതനായി.

വാഷിംഗ്ടൺ:യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി മുന്‍ യുഎസ് ജനപ്രതിനിധി അംഗമായ തുളസി ഗബ്ബാര്‍ഡിനെ നിയമിച്ചു.അഭിമാനിയായ റിപ്പബ്ലിക്കനാണ് ലഫ്റ്റനന്റ് കേണല്‍ തുള്‍സി ഗബ്ബാര്‍ഡെന്നും അവരെ ഇന്റലിജന്‍സ് ഡയറയക്ടറായി നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് അറിയിച്ചു. “മുൻ കോൺഗ്രസ് വനിത ലെഫ്റ്റനൻ്റ് കേണൽ തുളസി ഗബ്ബാർഡ് നാഷണൽ ഇൻ്റലിജൻസ് (ഡിഎൻഐ) ഡയറക്ടറായി പ്രവർത്തിക്കുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി തുളസി നമ്മുടെ രാജ്യത്തിനും എല്ലാ അമേരിക്കക്കാരുടെയും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടി,” ട്രംപ് പ്രഖ്യാപിച്ചു. “ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിനുള്ള മുൻ സ്ഥാനാർത്ഥി…

Read Full News

ചാഡിൽ ഭീകരർ സൈനിക താവളം അക്രമിച്ചു; തിരിച്ചടിയിൽ നിരവധി മരണം.

ആഫ്രിക്കൻ രാജ്യമായ ചാഡില്‍ 96 ബൊക്കോ ഹറാം ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച ലേക് ചാഡില്‍ നടന്ന സൈനികനടപടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്.5 സൈനികർ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 32 പേർക്കു പരിക്കേറ്റു. ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു. ഒക്‌ടോബറില്‍ ബർകാറാം ഐലൻഡിലെ സൈനികതാവളത്തില്‍ ബൊക്കോ ഹറാം നടത്തിയ ആക്രമണത്തില്‍ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു.ശനിയാഴ്ച രാത്രിയാണ് ലേക്ക് ചാഡ് മേഖലയിൽ ആക്രമണമുണ്ടായതെന്ന് സൈനിക വക്താവ് ജനറൽ ഇസ്സാഖ് അച്ചീഖ് ദേശീയ ടെലിവിഷനിൽ ഞായറാഴ്ച രാത്രി പറഞ്ഞു. അദ്ദേഹം വിശദാംശങ്ങൾ നൽകിയില്ല….

Read Full News

വഖഫിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തണ്ട : നവ്യ ഹരിദാസ്

കൽപ്പറ്റ: വഖഫിൻ്റെ പേര് പറഞ്ഞ് സമാധാനപരമായി ജീവിക്കുന്ന ജനങ്ങളെ ഭീഷണിപ്പെടുത്തരുതെന്നും, ഇത്തരം ഭീഷണികളെ ശക്തമായി നേരിടുമെന്നും വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. മാനന്തവാടി തലപ്പുഴയിൽ പന്ത്രണ്ടോളം കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ് നൽകിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സ്ഥാനാർത്ഥി. വഖഫ് കുടിയൊഴിപ്പിക്കൽ ഭീഷണി മുനമ്പത്ത് മാത്രമല്ല സംസ്ഥാന വ്യാപകമായ പ്രതിഭാസമായി മാറുകയാണെന്നും, ഇത്തരം ഭീഷണികളെ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി. കുടുംബങ്ങൾക്ക് പരമ്പരാഗതമായി കൈമാറി വന്ന ഭൂമിയിൽ, വഖഫ് അവകാശവാദം ഉന്നയിക്കുന്നത് നിയമപരമായും, രാഷ്ട്രീയപരമായും…

Read Full News

ബി ജെ പിയുടേത് ഭിന്നിപ്പിക്കലിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം: പ്രിയങ്ക ഗാന്ധി

വയനാട് : ബി ജെ പിയുടേത് ഭിന്നിപ്പിക്കലിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണെന്ന് വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധി. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ നായ്ക്കട്ടിയില്‍ നടന്ന കോര്‍ണര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ബി ജെ പിയുടെ എല്ലാ നയങ്ങളും കുറച്ചു സമ്പന്നരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമുള്ളതാണെന്നും പ്രിയങ്ക പറഞ്ഞു. ആദിവാസികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ദിരാഗാന്ധി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. യു പി എ സര്‍ക്കാര്‍ വനാവകാശ സംരക്ഷണ നിയമവും വിദ്യാഭ്യാസ അവകാശ…

Read Full News