ഹരിയാന ബിജെപിയിൽ വൻ കൊഴിഞ്ഞു പോക്ക്.
ചണ്ഡിഗഡ്:നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതോടെ തർക്കം രൂക്ഷമായ ഹരിയാണ ബി.ജെ.പി.യില്‍ നോതാക്കളുടെ രാജി തുടരുന്നു.സംസ്ഥാന ബി.ജെ.പി വൈസ് പ്രസിഡന്റും മുതിർന്ന നേതാവുമായ ജി.എല്‍.ശർമ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേർന്നു. 250 പാർട്ടി ഭാരവാഹികള്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശം. ഹരിയാണ ക്ഷീരവികസന കോർപ്പറേഷന്റെ ചെയർമാനായിരുന്നു ശർമ.മുൻ ഉപപ്രധാനമന്ത്രി ദേവിലാലിന്റെ ചെറുമകനും ബി.ജെ.പി നേതാവുമായ ആദിത്യ ദേവിലാല്‍ ആണ് പാർട്ടിവിട്ട മറ്റൊരു പ്രമുഖൻ. ലോക്ദളിലാണ് അദ്ദേഹം ചേക്കേറിയത്. ഹരിയാണ മാർക്കറ്റിങ് ബോർഡ് ചെയർമാൻ സ്ഥാനം ആദിത്യ അടുത്തിടെ രാജിവെച്ചിരുന്നു. സിർസ…

