കാനഡ നടപടി തുടങ്ങി; ഇന്ത്യൻ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ നീക്കം ചെയ്തു.
ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാൻ ഉത്തരവിട്ട് കാനഡ.കനേഡിയൻ ഗുരുദ്വാരകള്‍ക്ക് മുന്നിലെ ബോര്‍ഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാനാണ് ഉത്തരവ്.ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതോടെ സറേ ഗുരുദ്വാരയ്ക്ക് പുറത്ത് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് സ്ഥാപിച്ച പോസ്റ്ററുകൾ നീക്കം ചെയ്തു. മൂന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളാണ് ഖാലിസ്ഥാൻ ഭീകരർ സ്ഥാപിച്ചിരുന്നത്. ഹിന്ദുക്കളെയും ഇന്ത്യൻ പ്രവാസികളെയും പ്രകോപിപ്പിക്കരുതെന്നും ഇവ ഉടൻ നീക്കം ചെയ്യണമെന്ന് പ്രദേശിക ഭരണസമിതികളാണ്…

