മാവോയിസ്റ്റ് നേതാവ് സി.പി മൊയ്‌തീൻ അറസ്റ്റിൽ.

ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി മൊയ്‌തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്‌തു.ആലപ്പുഴയില്‍ ബസില്‍ സഞ്ചരിക്കുമ്ബോഴാണ് കഴിഞ്ഞ രാത്രി ഇയാള്‍ പിടിയിലായത്.യുഎപിഎ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ മൊയ്തീനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.പശ്ചിമഘട്ടം കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന കബനീദളം വിഭാഗത്തിന്‍റെ നേതാവാണ്. 2019ല്‍ ലക്കിടിയില്‍ റിസോർട്ടിലെ വെടിവയ്‌പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ സഹോദരനാണ് പിടിയിലായ മൊയ്തീൻ. ജൂലൈ 17നാണ് സി പി മൊയ്തീൻ, മനോജ്, സോമൻ അടക്കം നാല് മാവോയിസ്റ്റുകള്‍ കാടിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചത്. ഇതിന്…

Read More

ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചു.

ടെല്‍ അവീവ്: ഹമാസിന്റെ സൈനികമേധാവി മുഹമ്മദ് ദെയ്ഫിനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോർട്ട്. തെക്കൻ ഗാസയിലെ ഖാൻ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചത്.ജൂലായ് 13-നാണ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച്‌ ഇസ്രയേല്‍ ഖാൻ യൂനിസ് മേഖലയില്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടതായാണ് ഇന്റലിജൻസ് അന്വേഷണത്തില്‍ വ്യക്തമായതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. തെക്കൻ ഇസ്രായേലിൽ 1,200 പേർ കൊല്ലപ്പെടുകയും 251 ബന്ദികളെ ഗാസ മുനമ്പിലേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഒക്ടോബർ 7…

Read More

ചൂരൽമല ദുരന്ത പ്രദേശം രാഹുൽ ഗാന്ധി സന്ദർശിച്ചു

ചൂരൽമല ദുരന്ത പ്രദേശംകേന്ദ്ര പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി പാലത്തിന്റെ നിർമ്മാണ പ്രവൃത്തി സ്ഥലത്ത് എത്തിയ അദ്ദേഹം സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് ഗവ.ഹയർസെക്കൻഡറി സ്കൂളിലെയും സെന്റ് ജോസഫ് യു.പിസ്കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. വിംസ് ഹോസ്പിറ്റലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. കെ.സി വേണുഗോപാൽ എം.പി, എം.എൽ.എമാരായ, ടി.സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ, എ.പി അനിൽ കുമാർ, അഡ്വ. എൻ ഷംസുദ്ധീൻ, പ്രിയങ്കഗാന്ധി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Read More

വയനാട് ദുരന്തം ലോക ശ്രദ്ധയിൽ; അനുശോചനം രേഖപ്പെടുത്തി പ്രമുഖ നേതാക്കൾ.

ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍ദുരന്തം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലോകരാജ്യങ്ങള്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തുവന്നു.യു.എസ്, റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളാണ് വയനാടിന്റെ ദുഖത്തില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്. കേരളത്തിലെ വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് എക്സില്‍ കുറിച്ചത്. കേരളത്തിലെ ഉരുള്‍പൊട്ടല്‍ ദാരുണമാണെന്നും അനുശോചനം അറിയിക്കുന്നുവെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തില്‍ പറഞ്ഞു. ‘കേരളത്തിലെ ഉരുള്‍…

Read More

ഇറാൻ യുദ്ധപ്രഖ്യാപനം നടത്തി;ആശങ്കയിൽ ലോകം.

ടെഹ്‌റാൻ: ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി പേര് വെളിപ്പെടുത്താത്ത മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു പരസ്യമായി സംസാരിക്കാൻ അധികാരമില്ലാത്തതിനാൽ തങ്ങളുടെ പേരുകൾ പ്രസിദ്ധീകരിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. .ഹനിയ കൊല്ലപ്പെട്ടതായി ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബുധനാഴ്ച രാവിലെ ഇറാൻ്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിലാണ് ഖമേനി ഉത്തരവിട്ടതെന്ന് മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്…

Read More

ഇറാന്റെ പുതിയ പ്രസിഡണ്ടായി പെസെഷ്‌കിയാൻ സത്യപ്രതിജ്ഞ ചെയ്തു.

ടെഹ്‌റാന്‍:   ഇറാൻ ചൊവ്വാഴ്ച രാജ്യത്തിൻ്റെ പുതിയ പ്രസിഡൻ്റായി പെസെഷ്‌കിയാൻ സത്യപ്രതിജ്ഞ ചെയ്തു,ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 110 അനുസരിച്ച് ഞായറാഴ്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പുതിയ പ്രസിഡൻ്റിനെ ഔപചാരികമായി അംഗീകരിച്ചതിനെ തുടർന്നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.88 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മുതിർന്ന ഇറാനിയൻ സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.മിതവാദിയായ പരിഷ്‌കരണവാദിയായ പെസെഷ്‌കിയാൻ ജൂലൈ 5ന് നടന്ന രണ്ടാം മത്സരത്തിൽ 54 ശതമാനം വോട്ടുകൾ നേടി സയീദ് ജലീലിയെ പരാജയപ്പെടുത്തി. ജലീലിക്ക് ലഭിച്ചത് 44 ശതമാനത്തിന് മുകളിലാണ്. പാർലമെൻ്റ്…

Read More

ഇസ്രായേൽ അക്രമത്തിൽ  ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു.

ലബനാൻ തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാൻഡർ ഫുആദ് ഷുകൂറിനെ ഇസ്രായേൽ കൊലപ്പെടുത്തി.ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെടുകയും 74 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സൂത്രധാരൻ ഫുആദ് ആണെന്ന്  ഇസ്രായേല്‍ ആരോപിച്ചിരുന്നു. വക്താവ് ഡാനിയൽ ഹഗാരി “എക്സ്” പ്ലാറ്റ്‌ഫോമിലെ…

Read More

ഹമാസ് തലവൻ കൊല്ലപ്പെട്ടു; സംശയ നിഴലിൽ മൊസാദ് .

ടെഹ്‌റാന്‍: ലോകത്തെ ഞെട്ടിച്ച്‌ ആ കൊലപാതക വാര്‍ത്ത. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.മരണം സ്ഥിരീകരിച്ച്‌ ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. അതീവ സുരക്ഷയില്‍ സഞ്ചരിച്ചിരുന്ന വ്യക്തിയാണ് ഹനിയ്യ. ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ആരോപിച്ച്‌ ഹമാസ് രംഗത്തെത്തി. സംഭവത്തില്‍, ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹനിയ്യയുടെ കൊലപാതകം തീര്‍ത്തും ആസൂത്രിതമായിരുന്നു. ഇസ്രയേലിന്റെ പ്രഖ്യാപിത ശത്രുവാണ് ഹനിയ്യ.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്‌റാനിലെത്തിയതായിരുന്നു…

Read More

പാരീസ് ഒളിമ്പിക്സ് 2024: സിമോൺ ബൈൽസ് മാജിക്. യുഎസ് ടീമിന് സ്വർണ്ണം.

സിമോൺ ബൈൽസ്, ജോർദാൻ ചിലിസ്, ജേഡ് കാരി, സുനിസ ലീ, ഹെസ്ലി റിവേര എന്നിവരും വനിതാ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലിൽ സ്വർണം നേടിയതിന് ശേഷം ആഘോഷിക്കുന്നു. പാരീസ്: മൂന്ന് വർഷത്തിന് ശേഷം ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളെന്ന പദവി ഉറപ്പിച്ചുകൊണ്ട് ചൊവ്വാഴ്ച നടന്ന പാരീസ് ഗെയിംസിലെ വനിതാ ജിംനാസ്റ്റിക്സ് ടീം ഫൈനലിൽ വിജയകരമായ തിരിച്ചുവരവ് നടത്തി സിമോൺ ബൈൽസ് തൻ്റെ അഞ്ചാം ഒളിമ്പിക് സ്വർണം നേടി.എക്കാലത്തെയും ഏറ്റവും മികച്ച ജിംനാസ്റ്റായ ആയ ബൈൽസ്, നാല് സെഗ്മെന്റുകളിലും മിന്നുന്ന…

Read More

മൃതദേഹങ്ങൾ മണ്ണിൽപുതഞ്ഞത് വെല്ലുവിളി ; കൂടുതൽ സൈനികർ ദുരന്ത സ്ഥലത്ത്.

കൽപ്പറ്റ:വയനാട്ടില്‍ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ എത്തും.ഇന്ന് രക്ഷാപ്രവർത്തനം നിർത്തുമ്പോൾ 125 ഓളം മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.ഇതിലും കൂടുതൽ മൃതദേഹങ്ങൾ മണ്ണിൽ അകപ്പെട്ടു പോയിട്ടുണ്ടാവും എന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്.വൈദ്യ ശുശ്രൂഷ ത്വരിതപ്പെടുത്താൻ നാളെ രണ്ട് മെഡിക്കല്‍ ചെക്ക് പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. അതിരാവിലെ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക-കേരള സബ് ഏരിയ കമാന്റര്‍ മേജര്‍ ജനറല്‍ വിടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും….

Read More